1 ലക്ഷത്തിന് ജീവിതം മുഴുവന്‍ കുടിക്കാം....!!!

ഒരു ലക്ഷം രൂപ മുടക്കിയാല്‍ ജീവിതാകാലം മുഴുവന്‍ മദ്യം വിട്ടിലെത്തിക്കാനൊരുങ്ങി ഒരു കമ്പനി കാശ് പോക്കറ്റിലുള്ള കുടിയന്മാര്‍ക്ക് കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു മദ്യക്കമ്പനി.ഭാഗ്യശാലികളായ 33 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍.ചൈനയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവമായ ഡബിള്‍ 11നോട് അനുബന്ധിച്ചാണ് ഈ സൂപ്പര്‍ ഓഫര്‍.വെറും 1657 ഡോളര്‍ അതായത് 1,09794 രൂപ നല്‍കിയാല്‍ ചോളത്തില്‍ നിന്ന്് തയ്യാറാക്കുന്ന ബൈജി എന്ന മദ്യം ആജീവനാന്തം ലഭിക്കുമത്രെ.ഓരോ മാസവും 12 പെട്ടി മദ്യം ഓണ്‍ലൈന്‍ ആയി ലഭിക്കും.ഇ കൊമേഴ്‌സ് സൈറ്റായ ആലിബാബയുടെ ബിസിനസ് ടു കസ്റ്റമര്‍ പ്ലാറ്റ് ഫോമായ ടി മാളിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം വീട്ടിലെത്തും. ഓരോ പെട്ടിയിലും 12 കുപ്പി മദ്യമുണ്ടാകും. അതായത്, ഒരുമാസം 144 കുപ്പി മദ്യം. തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങ്ങിലാണ് മദ്യക്കമ്പനിയുടെ ആസ്ഥാനം. ചൈനയില്‍ ഏറ്റവും കൂടുതല്‍ ഓഫറുകളുമായി നടത്തുന്നതാണ് ഡബിള്‍ 11 ഷോപ്പിങ് മാമാങ്കം. 2009ലാണ് വമ്പന്‍ ഓഫറുകളുമായി ഒരു ദിവസം നീണ്ട ഡബിള്‍11 ആരംഭിക്കുന്നത്.