സിക്കിം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ നാണംകെടുമെന്ന് ചൈന

സമവായ ശ്രമങ്ങള്‍ക്ക് ഇന്ത്യ ചുക്കാന്‍ പിടിക്കുന്നത് തീരെ രസിക്കാത്ത മട്ടിലാണ് ചൈന.ഡോക്ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും ആഗ്രഹമില്ലെന്ന് ചൈന വ്യക്തമാക്കി.ഒപ്പം ഇന്ത്യ നാണംകെടുമെന്ന മുന്നറിയിപ്പും. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയാണ് ഈ പ്രസ്താവനയുമായിരംഗത്തെത്തിയത്.