ശമ്പളം കൂടുതല്‍...അതിനും സമരം....!!!

അമിത ശമ്പള വര്‍ദ്ധനവിനെതിരെ കാനഡയില്‍ ഡോക്ടര്‍മാരുടെ സമരം കാനഡയിലുള്ള ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് അമിതമായ ശമ്പള വര്‍ദ്ധനവിനെതിരെയാണ്.അമിതമായി ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് നൂറുക്കണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.ഇക്കാര്യത്തില് സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമില്ലാത്ത സാഹചര്യത്തില്‍ ഒപ്പുശേഖരണമടക്കമുള്ള പ്രതിഷേധത്തിലേക്ക് ഡോക്ടര്‍മാര്‍ കടന്നുകഴിഞ്ഞു മികച്ച ആരോഗ്യ സംവിധാനമാണ് രാജ്യത്തിനാവശ്യമെന്ന് പ്രഖ്യാപിച്ചാണ് ഡോക്ടര്‍മാരുടെ സമരം ശമ്പള വര്‍ദ്ധനവിനായി സര്‍ക്കാര്‍ 70 കോടി ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.ഇത് നഴ്‌സുമാര്‍ക്കു ആരോഗ്യ രംഗത്തെ മറ്റ് തൊഴിലാളികള്‍ക്കും ശമ്പള വര്‍ദ്ധനവിനായി ഉപയോഗിക്കണണെമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.ക്യുബെക്കിലെ 10000ത്തോളം ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനം വര്‍ദ്ധനവിനാണ് തീരുമാനിച്ചിട്ടുള്ളത്.