ആ തെരുവുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

ആംസ്റ്റര്‍ഡാമിലെ വേശ്യതെരുവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ആംസറ്റര്‍ഡാമിലെ റെഡ് സ്ട്രീറ്റ് ഡിസ്ട്രിക് സ്ത്രീകളെ ലൈംഗീക വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളില്‍ പ്രശസ്തിയാര്‍ജിച്ചതാണ്.ഇവിടുത്തെ സ്ത്രീകളുടെ ജീവിതം പരിതാപകരമായ രീതിയിലാണെന്നും മനുഷ്യത്വരഹിതമായ ചൂഷണമാണ് നടക്കുന്നതെന്നും ഡെയ്‌ലി മെയില്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ പറുന്നു.കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ചതിയിലൂടെയും മറ്റും ഇവിടേക്കെത്തുന്നവരാണ് കൂടുതലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ലൈംഗീകവ്യാപാരത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതായി സൂചന.മനുഷ്യക്കടത്തിലൂടെ എത്തുന്ന യുവതികളെ ഉപദ്രവിക്കുന്നവര്‍ക്ക് തടവ്ശിക്ഷയടക്കം നിയമം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.ഇവിടെയെത്തുന്ന ചില സ്ത്രീകളെ സുന്ദരികളാക്കുന്നതിനായി വേദനാജനകങ്ങളായ കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ക്ക് വിധേയരാക്കാറുണ്ടെന്നും ഗര്‍ഭിണികളായാല്‍ നിര്‍ബന്ധിത അബോര്‍ഷന് വിധേയരാക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്,ഹോളണ്ടിലെ രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു തുടര്‍ന്നാണ് അധികൃതരുടെ നടപടി