വജ്രവും സ്വര്‍ണവും സില്‍ക്കും ഉപയോഗിച്ച്‌ നിര്‍മിച്ച ലോകത്തെ ഏറ്റവും വിലയേറിയ പോയിന്റഡ് ഹീല്‍ ഷൂ

വജ്രവും സ്വര്‍ണവും സില്‍ക്കും ഉപയോഗിച്ച്‌ നിര്‍മിച്ച ലോകത്തെ ഏറ്റവും വിലയേറിയ പോയിന്റഡ് ഹീല്‍ ഷൂ ജെയ്ഡ ദുബായ് ഫാഷന്‍ ഹൗസാണ് ഈ ഷൂ നിര്‍മിച്ചത് വജ്രവും സ്വര്‍ണവും സില്‍ക്കും ഉപയോഗിച്ച്‌ നിര്‍മിച്ച ലോകത്തെ ഏറ്റവും വിലയേറിയ പോയിന്റഡ് ഹീല്‍ ഷൂ അവതരിപ്പിച്ച് ജെയ്ഡ ദുബായ് ഫാഷന്‍ ഹൗസ്.സ്വര്‍ണവര്‍ണത്തിലുള്ള ഈ ഹൈ ഹീല്‍ ഷൂവിന് പതിനേഴ് മില്യണ്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. അതായത് 123.27 കോടിയിലധികം രൂപ.ലോകത്തിലെ പ്രധാന ഫാഷന്‍ ഹൗസുകള്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പാടുപെടുന്നതിനിടയിലാണ് ഏറ്റവും വിലയേറിയ ഷൂ നിര്‍മിച്ച് ജെയ്ഡ ദുബായ് വാര്‍ത്തയില്‍ താരമായിരിക്കുന്നത്. ക്ഷണിക്കപ്പെട്ട വിവിഐപികളുടെ സാന്നിധ്യത്തിലാണ് അമൂല്യമായ ഈ ഷൂ ലോകത്തിന് മുന്നില്‍ ജെയ്ഡ അവതരിപ്പിച്ചത്.ഡയമണ്ട് ഉപയോഗിച്ച് മാത്രം ഷൂ നിര്‍മിക്കുന്നവരാണ് ജെയ്ഡ ഫാഷന്‍ ഹൗസ്. ശതകോടീശ്വരന്മാരുടെ നാടാണ് ദുബായ്. വളരെ സാധ്യതയുള്ള മാര്‍ക്കറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരമൊരു പ്രൊഡക്ടിന്റെ നിര്‍മാണത്തില്‍ സഹകരിച്ചതെന്ന് പാഷന്‍ ജുവലറിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ദ് കരംചന്ദാനി പറഞ്ഞു. ഷൂ നിര്‍മിക്കാനാവശ്യമായ ഡയമണ്ട് ഫാഷന്‍ ഹൗസിന് എത്തിച്ചുകൊടുത്തത് ഇവരാണ്. യൂറോപ്യന്‍ ഷൂ സൈസ് ആയ 36-ലാണ് ഷൂ നിര്‍മിച്ചിരിക്കുന്നത്. ഷൂവിന്റെ വില മുന്‍കൂട്ടി അടക്കാന്‍ തയ്യാറുള്ള ഉപഭോക്താക്കള്‍ക്കായി അവരുടെ അളവ് പ്രകാരമുള്ള ഷൂ ഇവര്‍ നിര്‍മിച്ചുകൊടുക്കും. ഗള്‍ഫ് മേഖലയിലെ ഫാഷന്‍ ഹബ്ബായാണ് ദുബായ് അറിയപ്പെടുന്നത്.