ആഗോള വാഹന നിർമാതാക്കളുടെ പട്ടികയിൽ ടാറ്റ മൊട്ടോഴ്സ് 5–ാം സ്ഥാനത്ത്

ആഗോള വാഹന നിർമാതാക്കളുടെ പട്ടികയിൽ ടാറ്റ മൊട്ടോഴ്സ് 5–ാം സ്ഥാനത്ത് 


അമേരിക്കൻ ബിസിനസ് ദ്വൈവാരികയായ ഫോബ്സ് തയാറാക്കിയ ആഗോള വാഹന നിർമാതാക്കളുടെ പട്ടികയിൽ ടാറ്റ മൊട്ടോഴ്സ് അഞ്ചാം സ്ഥാനത്ത്. ലോകത്ത് ആദരിക്കപ്പെടുന്ന കമ്പനികളുടെ 2019ലെ പട്ടികയിലാവട്ടെ 31–ാം സ്ഥാനത്താണ് ടാറ്റ മോട്ടോഴ്സ്. ആകെ 2,000 കമ്പനികളാണു ഫോബ്സിന്റെ ഈ പട്ടികയിൽ ഇടംപിടിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. കഴിഞ്ഞ വർഷം ഫോബ്സിന്റെ പട്ടികയിൽ 71– സ്ഥാനത്തായിരുന്നു ടാറ്റ മോട്ടോഴ്സ്; അതാണ് ഇക്കുറി 31–ാം സ്ഥാനമായി മെച്ചപ്പെട്ടത്.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ്‌ നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്.[3].ടാറ്റാ മോട്ടോർസിനു കീഴിൽ ഇന്ത്യയിൽ ജംഷഡ്പൂർ, സാനന്ദ്, പട്നനഗർ, ധാർവാട്, പൂനെ എന്നീ നഗരങ്ങളിൽ വാഹന നിർമ്മാണ ശാലകൾ ഉണ്ട്. ദഷിണ കൊറിയ, യുണൈറ്റഡ് കിംഗ്‌ഡം, അർജന്റീന എന്നീ രാജ്യങ്ങളിലും നിർമ്മാണശാലകൾ പ്രവർത്തിക്കുന്നു.

അൻപതോളം രാജ്യങ്ങളിൽ നിന്നായി പതിനയ്യായിരത്തോളം പേർക്കിടയിലാണു ഫോബ്സ് ഈ പട്ടിക തയാറാക്കാനായി അഭിപ്രായ സർവേ നടത്തുന്നത്. വിശ്വാസ്യത, സാമൂഹിക പ്രതിബദ്ധത, തൊഴിൽദാതാവ് എന്ന നിലയിലുള്ള പ്രകടനം, സേവന/നിർമാണ മേഖലയിലെ പ്രകടനം തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങൾ ആധാരമാക്കിയാണു ഫോബ്സ് ലോകത്ത് ആദരിക്കപ്പെടുന്ന കമ്പനികളുടെ 2019ലെ പട്ടിക തയാറാക്കിയിരിക്കുന്നത്

ലോകത്ത് ആദരിക്കപ്പെടുന്ന കമ്പനികളെ ഉൾപ്പെടുത്തി ഫോബ്സ് തയാറാക്കിയ 2019ലെ പട്ടികയിൽ ഇടംനേടാനായത് ആഹ്ലാദകരമാണെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക്കിന്റെ പ്രതികരണം. രണ്ടായിരത്തോളം കമ്പനികളിൽ ആദ്യ 50 എണ്ണത്തിനൊപ്പം ഇടംപിടിക്കാനായതു വൻനേട്ടമാണ്. രാജ്യാന്തര തലത്തിലെ വാഹന നിർമാതാക്കൾക്കിടയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കാനായതാവട്ടെ ഉജ്വല നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി.

ടാറ്റ ഗ്രൂപ്പിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു തന്നെ മികച്ച പ്രകടനം കാഴ്വയ്ക്കാൻ ടാറ്റ മോട്ടോഴ്സ് നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടാറ്റ ഗ്രൂപ്പിൽപെട്ട ടാറ്റ കൺസൽറ്റൻസി സർവീസ(ടി സി എസ്)സും ടാറ്റ സ്റ്റീലും ഫോബ്സിന്റെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്ടാറ്റ ഗ്രൂപ് സംരംഭങ്ങൾക്കു പുറമെ ഇന്ത്യയിൽ നിന്നുള്ള 16 കമ്പനികൾ കൂടി ഫോബ്സ് പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.