വിയറ്റ്നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കി

വിയറ്റ്നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്.ടൂറിസത്തിന്റെ ഭാഗമായി നടത്തുന്ന ആന സവാരിയെ കുറിച്ച്‌ ലോകത്ത് പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുന്നതിനിടെയാണ് വിയറ്റ്നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയിരിക്കുന്നത് .ഇതിന്‍റെ ഭാകമായ് തടങ്കലില്‍ വെച്ചിരുന്ന നാല് ആനകളെ അധികൃതര്‍ ഈ മാസം ആദ്യം തുറന്നു വിട്ടു. മുന്‍പ് രാജ്യത്തെ മറ്റു ആനകളെ പോലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആനകളെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ചില സമയങ്ങളില്‍ വെള്ളം പോലും അതിന് ലഭിച്ചിരുന്നില്ല. ഒരു ദിവസം ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും സഞ്ചാരികളെ ഭാരമുള്ള കോട്ടകളില്‍ ചുമന്നുകൊണ്ട് ആനകള്‍ സവാരി നടത്തുമായിരുന്നു.ധാരാളം സഞ്ചാരികളാണ് ആന സവാരിക്കായി യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ എത്താറുള്ളത് .ചൈനയിലെയും വിയറ്റ്നാമിലേയും മൃഗങ്ങളുടെ ക്ഷേമത്തിനും ടൂറിസത്തിനും വേണ്ടിപ്രവര്‍ത്തിക്കുന്ന ആനിമല്‍ ഏഷ്യ ക്യാംബെയിനുമായി പാര്‍ക്ക് കരാര്‍ ഒപ്പിട്ടതാണ് പുതിയ മാറ്റങ്ങള്‍ക്ക് കാരണം .ഈ പദ്ധതി പാര്‍ക്കിലെ ആനകളുടെ ജീവിതം തന്നെ മാറ്റിയിട്ടുണ്ടെന്നും ഇപ്പോള്‍ അവിടുത്തെ ആനകള്‍ പൂര്‍ണ ആരോഗ്യവാന്മാരായി വളരെ സ്വാതന്ത്രത്തോടെയാണ് കാട്ടില്‍ അലഞ്ഞു നടക്കുന്നതെന്നും '- ആനിമല്‍ ഏഷ്യയുടെ വെല്‍ഫയര്‍ മാനേജരായ ഡിയൊന്നെ സ്ലാറ്റര്‍ പറഞ്ഞു. ആന സവാരി നിര്‍ത്തലാക്കിയതുമൂലം പാര്‍ക്കിന് ഉണ്ടായ നഷ്ടവും പാപ്പാന്‍മാര്‍ക്ക് തുടര്‍ന്ന് ജോലി ചെയ്യാനുമുള്ള സഹായവും യു.കെയിലെ ഓള്‍സെന്‍ ആനിമല്‍ ട്രസ്റ്റ് നല്‍കും.പല ടൂര്‍ ഓപ്പറേറ്ററുകളുംആന സവാരി നിരോധിച്ച് തുടങ്ങിയിട്ടുണ്ട് . ആന സവാരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച്‌ മനസിലാക്കിയതോടെ നിരവധി സഞ്ചാരികള്‍ ആന സവാരികളില്‍ നിന്നും പിന്മാറുന്നുന്നുണ്ട് .