ശനി കാക്കുന്ന ഗ്രാമം...

300 വർഷങ്ങൾ മുൻപുള്ള പഴയൊരു വിശാസമാണ് ഇന്നും ശനിശിംഗനാപൂര്‍ സ്വദേശികളെ ഇങ്ങനെ വാതിലുകള്‍ അടയ്ക്കാത്ത വീടുമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. വാതിലുകള്‍ ഇല്ലാത്ത വീട് നിര്‍മിക്കാനും അടയ്ക്കാത്ത വാതിലുകളുമായി ജീവിക്കാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശനി ദേവന്‍ സ്വപ്നത്തിലൂടെ ഗ്രാമീണവാസികളോടു പറഞ്ഞുവെന്നാണ് ഇന്നാണ് ഇവിടുത്തെ പഴമക്കാര്‍ പറയുന്നത്. രാത്രി ഗ്രാമത്തിലൂടെ ശനിദേവന്റെ സഞ്ചാരമുണ്ടാകുമെന്നും അന്നേരങ്ങളില്‍ ഗ്രാമീണര്‍ക്ക് ഒരു അപകടവും സംഭവിക്കാതെ ദേവന്‍ കാത്തുരക്ഷിക്കുമെന്നാണ് അവരുടെ വിശ്വാസം.