സെൽഫി ഭ്രമം അതിരുകടന്നു -സൂര്യകാന്തി പാടം അടച്ചു പൂട്ടി

പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പാടമാണ് ഫാമിലെ പ്രധാന ആകര്‍ഷണം മില്‍ഗ്രോവിലെ ഒരു പ്രധാന ഫോട്ടോ ഡെസ്റ്റിനേഷനായ സൂര്യകാന്തി പാടം സഞ്ചാരികളുടെ അമിതമായ സെൽഫി ഭ്രമത്തെ തുടർന്ന് അടച്ച് പൂട്ടി.ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ഒരു ചെറു പട്ടണം ആണ് മില്‍ഗ്രോവ്. 1969-ലാണ് സഫാരി റോഡില്‍ സ്ഥിതി ചെയുന്ന ബോഗ്ലെ സീഡ്‌സ് ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പാടമാണ് ഫാമിലെ പ്രധാന ആകര്‍ഷണം. വിനോദ സഞ്ചാരികള്‍ സെല്‍ഫി എടുക്കാൻ വേണ്ടി എത്താറുണ്ട്.ആദ്യത്തെ എട്ട് ദിവസം പൊതുജനങ്ങള്‍ക്കായി ഫാം തുറന്നു കൊടുത്തു. ആദ്യം എല്ലാം നന്നായി പോയി, എല്ലാവരും സന്തോഷത്തിലായിരുന്നു,' പിന്നീട് എല്ലാം താറുമാറായതോടെ ഫാം ഈ വര്‍ഷം മുഴുവനും അടച്ചിടാൻ തീരുമാനിക്കുകയായിരുന്നെന്ന് ഫാം ഉടമസ്ഥന്‍ ബാറി ബോഗ്ലെ പപറയുന്നു. ആളുകളുടെ വൻ തിരക്കും ഇവിടുത്തെ വസ്തുക്കൾ നശിപ്പിക്കാനും തുടങ്ങിയതോടെ നിയന്ത്രിക്കാൻ കഴിയാതായെന്നും അദ്ദേഹം പറയുന്നു .'ഇവിടേക്ക് എത്തുന്നവരുടെ തിരക്ക് കാരണം റോഡുകളിൽ ട്രാഫിക്ക് തടസപ്പട്ടതോടെ ഹാമിൽട്ടൺ പോലീസ് റോഡ് നിരോധിക്കുകയായിരുന്നു'. ഇനി ഫോട്ടോ എടുക്കാനോ ഫാം കാണാനോ ഈ വർഷം ആരെയും അനുവദിക്കില്ലെന്നുമാണ് ഫാം അധികൃധരുടെ തീരുമാനം .ഫാമില്‍ പ്രവേശിക്കരുതെന്ന് കാണിച്ച്‌ സൂചന ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ആളുകള്‍ സെല്‍ഫി എടുക്കാനായി ഇപോഴും ഇവിടേക്ക് എത്താറുണ്ടെന്നാണ് റിപോർട്ട്