100 മികച്ച ഡെസ്റ്റിനേഷന്‍ പട്ടികയിൽ ഇടം നേടി നാല് ഇന്ത്യന്‍ സ്ഥലങ്ങള്‍

ട്രിപ്പ് അഡൈ്വസറിലെ സന്ദര്‍ശകര്‍ രാജസ്ഥാനിലെ അലില ഫോര്‍ട്ടിന്  മികച്ച റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്


ടൈം മാഗസിനിന്റെ 100 മികച്ച ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇടം നേടി നാല്  ഇന്ത്യന്‍ സ്ഥലങ്ങള്‍ .48 രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും 100 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്.ഇന്ത്യയിലെ നാല് സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ന്യൂഡല്‍ഹിയിലെ സുന്ദര്‍ നഴ്സറി, രാജസ്ഥാനിലെ ആഡംബര ഹോട്ടലായ അലില ഫോര്‍ട്ട് ബിഷന്‍ഗര്‍,  ഇന്ത്യന്‍ അസെന്റ് റെസ്റ്റോറന്റ്, ചണ്ഡിഗഡിലെ ഒബ്റോയ് സുഖ്വിലാസ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നിവയാണ് തിരഞ്ഞെടുത്ത സ്ഥലങ്ങള്‍.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അസെന്റ് ഹോട്ടല്‍ നിരവധി അവാര്‍ഡുകളാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്.വിയറ്റ്നാമിലെ ബാന ഹില്‍സിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് മുതല്‍ മോസ്‌കോയിലെ സര്‍യ്യാദിയ പാര്‍ക്ക് വരെയാണ് പട്ടികയിലുള്ളത്. തീം പാര്‍ക്കുകള്‍, ബാറുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കണ്ടുപിടുത്തങ്ങള്‍, ഗുണനിലവാരം, സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചാണ് വ്യവസായ പ്രമുഖരും, പത്രാധിപന്മാരും ചേര്‍ന്ന് 2018-ലെ മികച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്.  ട്രിപ്പ് അഡൈ്വസറിലെ സന്ദര്‍ശകര്‍ രാജസ്ഥാനിലെ അലില ഫോര്‍ട്ടിന്  മികച്ച റേറ്റിംഗാണ് നല്‍കിയിരിക്കുന്നത് .
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/