ഏഷ്യയിലെ 10 മനോഹര ബീച്ചുകളില്‍ 3 ഇന്ത്യയില്‍

ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചുകളില്‍ ആന്‍ഡമാനിലെ രാധാനഗര്‍ തീരവും. ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയിസ് അവാര്‍ഡില്‍, ആദ്യ പത്തില്‍ എട്ടാം സ്ഥാനമാണ് ഈ ഇന്ത്യന്‍ ബീച്ച് നേടിയത്. ലോകബീച്ചുകളില്‍ എട്ടാം സ്ഥാനത്ത് രാധാനഗര്‍ എത്തിയപ്പോള്‍ ഏഷ്യന്‍ ബീച്ചുകളില്‍ ഒന്നാമനായി. ഒരു വര്‍ഷത്തിന് ഇടയ്ക്ക് ട്രിപ്പ് അഡൈ്വസറില്‍ വന്ന സഞ്ചാരികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് മികച്ച കടല്‍തീരം തിരഞ്ഞെടുത്തത്. ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ബീച്ച് എന്നറിയപ്പെടുന്ന ഇടമാണ് രാധാനഗർ ബീച്ച്. ആൻഡമാനിൽ ഏറ്റവും അധികം സഞ്ചാരികൾ തേടിയെത്തുന്ന ഇടവും ഇതുതന്നെയാണ്. നീല നിറത്തിലുള്ള കടൽവെള്ളവും മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ കാണാനായി ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. ബീച്ചിന് സമീപമുള്ള ഹോട്ടലുകളും ഇവിടുത്തെ ആകർഷണം തന്നെയാണ്. വ്യത്യസ്ത രുചികളിലുള്ള കടൽ വിഭവങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.കാടിനു നടുവിലൂടെയുള്ള സാഹസിക യാത്ര , കണ്ണെത്താത്ത മണല്‍പ്പരപ്പ് , നീലക്കടല്‍,. സന്ധ്യാനേരത്ത് അവിടെ നിന്നാല്‍ സര്‍റിയല്‍ പെയിന്റിംഗ് പോലെ മനോഹരമായ സൂര്യാസ്തമയം , കടല്‍ക്കരയിലെത്തുന്ന എണ്ണിയാലൊടുങ്ങാത്ത അപൂര്‍വയിനം പക്ഷികളെ കാണാം.. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാര്‍ ഇന്ത്യയിലെ ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ചിനെ തിരഞ്ഞെടുക്കുന്നത് ഇതൊക്കെക്കൊണ്ടാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഹാവ്‌ലോക്ക് ദ്വീപില്‍ രാധ നഗര്‍ ബീച്ചുള്‍പ്പടെ പ്രശസ്തമായ നിരവധി ബീച്ചുകളാണുള്ളത്. ആനകള്‍ നീന്തി നടക്കുന്നതിലൂടെ പ്രശസ്തമായ ഈ കടലിന്റെ അന്തര്‍ ഭാഗത്ത് നിരവധി പുറ്റുകളുമുണ്ട്. ഈ പ്രദേശത്തെ എലിഫന്റ് ബീച്ചുകളും മറ്റും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത് ജലത്തിനടിയില്‍ സാധ്യമാകുന്ന കായിക വിനോദങ്ങള്‍ കൊണ്ടുകൂടിയാണ്.ജലത്തിനടിയിലൂടെ യാത്ര ചെയ്യാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടലിനുള്ളിലൂടെയുള്ള യാത്ര, സ്‌ക്യൂബാ ഡൈവിംഗ്, തുടങ്ങിയവയൊക്കെയാണ് ലോകത്തെമ്പാടുമുള്ള സാഹസിക യാത്ര പ്രേമികളെ ആന്ഡമാനിലേക്ക് ആകര്‍ഷിക്കുന്നത്. ആന്‍ഡമാന്‍ കടല്‍ തീരത്തുള്ള ജീവിതവും സംസ്‌കാരവും രുചിയുള്ള സീ ഫുഡും യാത്രക്കാര്‍ എടുത്ത് സൂചിപ്പിക്കുന്നുണ്ട്. കടല്‍ തീരത്തുകാണുന്ന മരങ്ങള്‍ അപൂര്‍വയിനം പക്ഷികള്‍ വിരുന്നെത്തുന്ന സ്ഥലം കൂടിയാണ്. ട്രിപ്പ് അഡൈ്വസര്‍ ഏജന്‍സി നടത്തിയ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യന്‍ ബീച്ചുകള്‍ക്ക് ഇത്രയും ആരാധകരുണ്ടെന്ന് ലോകമറിയുന്നത്. ഒന്നാം സ്ഥാനത്തെത്തിയ രാധാ നഗര്‍ ബീച്ചുള്‍പ്പടെഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍ നിന്നുള്ളവ തന്നെയാണ്. ഇന്‍ഡോനേഷ്യയിലെ കെലിങ് കിംഗ് ബീച്ചാണ് രണ്ടാം സ്ഥാനത്ത്.തായ്ലന്‍ഡിലെ നായ് ഹരന്‍ ബീച്ച് യാത്രക്കാരുടെ വോട്ടു പ്രകാരം മൂന്നാം സ്ഥാനം നേടി. ഗോവയിലെ അഗോണ്ട ബീച്ചും വാര്‍ക്ക ബീച്ചും യഥാക്രമം നാലും ഏഴും സ്ഥാനങ്ങള്‍ നേടികൊണ്ട് ഇന്ത്യയ്ക്ക് അഭിമാനമായി. കടലാമയുടെ വിഹാരകേന്ദ്രമാണ് തെക്കൻ ഗോവയിലെ അഗോണ്ട ബീച്ച്. തീരങ്ങളിൽ നിർമിച്ചിട്ടുള്ള ബീച്ച് ഹട്ടുകളിലിരുന്നു കടൽത്തിരകളുടെ ശബ്ദത്തിലലിഞ്ഞു കടലാസ്വദിക്കാൻ പറ്റിയയിടമാണ് ഈ ബീച്ച്. ഷാക്കുകളും ചെറിയ കടകളും മാത്രമുള്ള ഇവിടെ കടലിൽ കുളിക്കുക, കഴിക്കുക, കുടിക്കുക, നീന്തുക എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനില്ല. ലോകത്തെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാര്‍ അടയാളപ്പെടുത്തുന്നത്ബ്രസീലിലെ ബായ ഡോ സാഞ്ചോ ബീച്ചിനെയാണ്