മോദിയുടെ ചായക്കട....ലോകഭൂപടത്തിലേക്കോ ???

ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഈ ചായക്കട ഇപ്പോഴുള്ളത്. കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയാണ് ഈ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് അറിയിച്ചത്.കഴിഞ്ഞ ദിവസം കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.