സ്കിന്‍ കാന്‍സര്‍ ലക്ഷണങ്ങൾ


സ്കിന്‍ കാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം വ്യാപകമാകുകയാണ്. എന്നാല്‍ ഒരല്‍പം ശ്രദ്ധ നല്‍കിയാല്‍, നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മത്തെ ബാധിക്കുന്ന ഈ അര്‍ബുദം. എങ്ങനെയാണ് സ്കിന്‍ കാന്‍സര്‍ മുന്നറിയിപ്പുകളെ കണ്ടെത്തുക? ഇതിനെക്കുറിച്ച് ന്യൂയോര്‍ക്കിലെ പ്രശസ്ത ത്വക്‌രോഗവിദഗ്ധനായ ഡോക്ടര്‍ ജൂലിയന്‍ കാരെന്‍ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. വായിലെ മുറിവ്  ശ്രദ്ധിക്കണം . അടിയ്ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.
ചര്‍മത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്കിന്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍. ഒരു പുതിയ പാടോ ഒരു മറുകോ ഒക്കെയാകാം അത്. എന്നാല്‍ അസ്വഭാവികമായി ഇങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഒരു ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്നു ഡോക്ടര്‍ പറയുന്നു. ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാകാം ചിലപ്പോള്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നത്‌ എന്നത് സ്കിന്‍ കാന്‍സറിന്റെ പ്രത്യേകതയാണ്. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്കിന്‍ കാന്‍സര്‍ ഉണ്ടാകാം.  സ്കിന്‍ കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ഇവ ശ്രദ്ധിക്കാം.ശരീരത്തില്‍ അതുവരെ കാണാത്ത ഒരു പുതിയ മറുകോ അല്ലെങ്കില്‍ മറുകില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ ശ്രദ്ധിക്കുക. ജന്മനാശരീരത്തില്‍ ഉണ്ടായിരുന്ന മറുകുകള്‍ പോലും പിന്നീട് അര്‍ബുദമായി പരിണമിച്ച കേസുകള്‍ ഉണ്ട്. എന്നാല്‍ തൊലിപ്പുറത്തെ എല്ലാ പാടുകളും സ്കിന്‍ കാന്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുക.നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ എപ്പോഴും ശ്രദ്ധിക്കണം. നഖങ്ങളില്‍ സ്കിന്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കറുത്തതോ ബ്രൗണ്‍ നിറത്തിലോ ഉള്ള പാടുകളാണ് ശ്രദ്ധിക്കേണ്ടത്. ഗായകന്‍ ബോബ് മാര്‍ലി  36–ാമത്തെ വയസ്സില്‍ മരിച്ചത്  Acral lentiginous melanoma മൂലമായിരുന്നു. അദ്ദേഹത്തിന്റെ കാല്‍വിരലിലെ നഖങ്ങളിലാണ് ആദ്യം രോഗം ബാധിച്ചത്. പിന്നീട് അത് കരളിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചാണ്‌ അദ്ദേഹം മരിക്കുന്നത്. മെലനോമ അഥവാ സ്കിന്‍ കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ള മറ്റൊരു സ്ഥലമാണ് കണ്ണുകള്‍. ശരീരത്തില്‍ വരുന്ന പാടുകള്‍ പോലെതന്നെ കണ്ണിനുള്ളിലാകും കറുത്ത പൊട്ടുപോലെയുള്ള പാടുകള്‍ വരിക. കണ്ണിനു കാഴ്ച പെട്ടെന്ന് കുറയുക, മങ്ങല്‍ ഉണ്ടാകുക എന്നിവയാണ് ലക്ഷണങ്ങള്‍.പെട്ടെന്നൊരുനാള്‍ ഒരു മുഖക്കുരു വരികയും അത് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോകാതെ വരികയും ചെയ്യുന്നതും സൂക്ഷിക്കണം. അല്ലെങ്കില്‍ ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരികയും അതില്‍ നിന്നും പഴുപ്പ് പുറത്തു പോകാതെ കാണുകയും ചെയ്യുന്നതും ശ്രദ്ധിക്കണം.കാല്‍പാദത്തില്‍ പാടുകള്‍ ഒരു മറുക് നീക്കം ചെയ്ത ശേഷം ആ മുറിവിനു ചുറ്റും പെട്ടെന്ന് ഉണ്ടാകുന്ന പിഗ്മെന്റേഷന്‍ ശ്രദ്ധിക്കണം. അതുപോലെതന്നെ ഇതിനു ചുറ്റും ഉണ്ടാകുന്ന വീക്കമോ മുഴകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടൻ ഡോക്ടറെ കാണുക.നമ്മള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെട്ടിട്ടുണ്ടോ എന്നൊന്ന് നോക്കുക. ഉദാഹരണത്തിന് കവിളുകള്‍ക്കുള്ളില്‍, മൂക്കിനുള്ളില്‍ ഒക്കെ മറുകുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അടിക്കടി പരിശോധിക്കുക. കൈകാലുകളില്‍ നീര് കാണപ്പെടുന്നതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വല്ലനാവുന്ന അവസ്ഥയാണ്. കാലിലെ നീര് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.അതുപോലെ ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ പ്രശ്നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ക്ക് അതിന്റതോയ പ്രാധാന്യം നല്‍കാം.കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളായി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാം കാലില്‍ വെറുതേ ഉണ്ടാവുന്ന മുറിവാണെന്ന് കരുതി തള്ളിക്കളയാതിരിക്കുക.
സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം