പരുന്തുംപാറയിലേക്ക് ഒരു അടിപൊളി യാത്ര

വാഗമണ്‍ തേക്കടി യാത്രക്കിടയില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന മനോഹരമായ സ്ഥലമാണ്‌ പരുന്തും പാറ.ഇടുക്കി ജില്ലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരത്താണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്.ഏതു കാലാവസ്ഥയിലും കൊടും തണുപ്പനുഭവപ്പെടുന്ന ഇവിടേക്ക് ഇപ്പോഴും സഞ്ചാരികളുടെ ഒഴുക്കാണ്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പറന്നുയരാന്‍ വെമ്പി നില്‍ക്കുന്ന പരുന്തിന്‍റെ രൂപ സാദൃശ്യം ഉള്ളതുകൊണ്ടാണ് സ്ഥലത്തിനു പരുന്തുംപാറ എന്ന പേര് ലഭിച്ചത്.ഇവിടുത്തെ വ്യൂ പോയിന്‍റില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ഏതൊരു സഞ്ചാരിയുടെയും മനം മയക്കുന്നതാണ്.വിശാലമായി പറന്നു കിടക്കുന്ന മലനിരകളില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നതും കോടമഞ്ഞ്‌ പുതച്ച നിരവധി മൊട്ടക്കുന്നുകളും കണ്ണുകള്‍ക്ക് മനോഹരമായ വിരുന്നാണ് ഒരുക്കുന്നത്