തണുപ്പ് നുകരാന്‍ പാമ്പാടും ചൊല

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടും ചോല.പാമ്പാടും ചോലയുടെ ശാന്തമായ അന്തരീക്ഷത്തില്‍ ഒരു തവണയെങ്കിലും താമസ്സിച്ചവര്‍ക്ക് അതൊരിക്കലും മറക്കാന്‍ സാധിക്കില്ല എന്നത് വസ്തുതയാണ്. വര്ഷം മുഴുവന്‍ മഞ്ഞും തണുപ്പുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാലാവസ്ഥയാണ് ഇവിടെ. മൂന്നാറില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി പാമ്പാടും ചൊലയില്‍ എത്തിച്ചേരാന്‍,മൂന്നാറിലെ ടോപ്പ്സ്റ്റേഷന് സമീപത്തായി 1.318 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.