കണ്ണൂരിന്റെ സാഗരസൗന്ദര്യം: മുഴപ്പിലങ്ങാട്

കണ്ണൂരിന്റെ സാഗരസൗന്ദര്യം: മുഴപ്പിലങ്ങാട് ഏഷ്യയിലെ ഏറ്റവും വലിയ 'ഡ്രൈവ് ഇന്‍ ബീച്ചാ'ണിത് കടലിനെ സ്‌നേഹിക്കുന്ന സഞ്ചാരികളാരും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത കടല്‍ത്തീരമാണ് മുഴുപ്പിലങ്ങാട്.കടല്‍ത്തീരങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് മുഴപ്പിലങ്ങാട് ബീച്ച് ആണ്.തലശ്ശേരിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ ദൈര്‍ഘ്യം ഏകദേശം അഞ്ച് കിലോമീറ്ററാണ്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെയായി ധര്‍മടം തുരുത്തുമുണ്ട്.മണലില്‍ പൂഴ്ന്നു പോകാതെ എല്ലാ തരം വാഹനങ്ങളിലും സഞ്ചരിക്കാനാകും എന്നതാണ് ഈ കടല്‍തീരത്തെ വ്യത്യസ്തമാക്കുന്നത്.വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. ചുരുക്കം ചില വിദേശ ബീച്ചുകളില്‍ മാത്രം ദൃശ്യമാകുന്ന ഈ പ്രതിഭാസം മുഴപ്പിലങ്ങാടിന് മുന്നില്‍ വന്‍ ടൂറിസം സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.ഏപ്രില്‍ – മെയ് മാസത്തില്‍ ഇവിടെ ‘ബീച്ച് ഫസ്റ്റിവല്‍’ നടക്കാറുണ്ട്. ശൈത്യകാലങ്ങളില്‍ ധാരാളം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നു വരാറുണ്ട്.