കൂടുതൽ മോടിയോടെ ‘ഗെയ്റ്റ് വേ ഓഫ് ഇന്ത്യ’

ഹിന്ദു-മുസ്ലിം കെട്ടിട നിർമ്മാണ ശൈലികൾ ഏകോപിപ്പിച്ചാണു ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകൽപന ചെയ്തിരിക്കുന്നത് ചരിത്ര പ്രാധാന്യമുള്ള പഴമയുടെ സൗന്ദര്യ നിലനിൽക്കുന്നതുമായ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. ദക്ഷിണ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതൽ മോടി പിടിപ്പിക്കാനും ഗവർണ്ണർ സിഎച്ച് വിദ്യാസാഗർ റാവു അധ്യക്ഷനായി വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നായിക്കും യോഗത്തിൽ സന്നിഹിതനായിരുന്നു.ഇതിനായി ബ്രിഹൻ മുംബൈ പ്രിൻസിപ്പൽ കോർപറേഷൻ കമ്മീഷണർ അജോയ് മെഹ്ത്തയോടും മറ്റ് എഞ്ചിനീയറുമാരോടും ഒരു മാസത്തിനുള്ളിൽ ഇതിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്.കിംഗ് ജോർജ്ജ് അഞ്ചാമൻറെയും ക്വീൻ മേരിയുടെയും ഇന്ത്യ സന്ദർശനത്തിന്റെ ഓര്മയ്ക്കാണ് ഇരുപതാം നൂറ്റാണ്ടിൽ ആർച്ച് മാതൃകയിലുള്ള ഈ മനോഹരമായ സ്മാരകം നിർമിച്ചത് .തെക്കേ മുംബൈയിൽ അറബി കടലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്. ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ട ഇത് 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ.1924 ഡിസംബർ 4നായിരുന്നു ഉദ്ഘാടനം.8 നിലകളുള്ള കെട്ടിടത്തിന്റെ അത്ര ഉയരമുള്ള നിര്‍മ്മിതിയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ.മുംബൈയുടെ താജ്മഹൽ എന്നുമറിയപ്പെടുന്ന ഗേറ്റ്‌വേ ഇന്നും നഗരത്തിൽ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രമാണ്‌.ഹിന്ദു-മുസ്ലിം കെട്ടിട നിർമ്മാണ ശൈലികൾ ഏകോപിപ്പിച്ചാണു ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകൽപന ചെയ്തിരിക്കുന്നത് .ഇന്തോ-സറാസെനിക് ശൈലി.നിർമ്മാണച്ചുമതല ഗാമൺ ഇന്ത്യയ്ക്കായിരുന്നു. 21 ലക്ഷം രൂപയായിരുന്നു ഇതിന്റെ നിർമ്മാണച്ചിലവ്. അക്കാലത്ത് ഒരു ഭീമമായ തുകയായിരുന്നു ഇതെങ്കിലും കമാനത്തിലേക്കുള്ള പ്രവേശനമാർഗ്ഗം പൂർത്തീകരിക്കാൻ അന്നു സാധിച്ചിരുന്നില്