സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒക്കിനോഷിമ പ്രദേശത്തിന് പൈതൃക പുരസ്‌കാരം

സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ജപ്പാന്‍ ദ്വീപിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി. സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാന്‍ പുരുഷന്‍മാര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും വേണം. 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒക്കിനോഷിമ പ്രദേശത്തിനാണ് അംഗീകാരം. തെക്കുപടിഞ്ഞാന്‍ ദ്വീപായ ക്യുഷുവിനും കൊറിയന്‍ പെനിന്‍സുലയ്ക്കും മധ്യത്തിലാണിത്.