മലകയറ്റത്തിന് ലോണാവാല

മലകയറ്റത്തിന് ലോണാവാല സഹ്യ പര്‍വ്വതത്തിന്റെ രത്നാഭരണം ' എന്നറിയപ്പെടുന്നു ലോണാവാല മഹാ രാഷ്ട്ര സംസ്ഥാനത്തിന് പടിഞ്ഞാറ് ഭാഗത്തായി കിടക്കുന്ന, ജനപ്രീതിയാര്‍ജ്ജിച്ച ഹില്‍ സ്റേഷന്‍ ലോണാവാല.സഹ്യ പര്‍വ്വതത്തിന്റെ രത്നാഭരണം ' എന്നറിയപ്പെടുന്ന ലോണാവാല മലകയറ്റത്തിനും ദീര്‍ഘ ദൂര നടപ്പിനും പറ്റിയതാണ്. അത് കൂടാതെ ചരിത്ര പ്രാധാന്യമുള്ള കോട്ടകള്‍ , പുരാതന ശിലാ ഗുഹകള്‍, തെളിഞ്ഞ തടാകങ്ങള്‍ തുടങ്ങിയവ കൊണ്ടും സമൃദ്ധമാണ്‌ പ്രദേശം. ഡക്കാന്‍ പീഠഭൂമി ഒരു വശത്തും കൊങ്കണ്‍ തീരപ്രദേശം മറു വശത്തുമായി പരന്നു കിടക്കുന്ന മനോഹര ദൃശ്യം ലോണാവാല ക്കുന്നില്‍ നിന്നു കാണാം.നിങ്ങള്‍ പ്രകൃതിയെ ഭംഗി ആസ്വദിക്കാന്‍ പോകുന്നവര്‍ ആണെങ്കില്‍ ഇവിടുത്തെ രാജ്മാചി വന്യ ജീവി സംരക്ഷണ കേന്ദ്രം സന്ദര്‍ശനം നിങ്ങളെ സന്തുഷ്ടരാക്കും. രാജ്മാചി യില്‍നിന്നുള്ള ഗംഭീരമായ ഒരു കാഴ്ചയാണ് സമീപമുള്ള താഴ്വരയിലെ ശിവജി പണികഴിപ്പിച്ച അദ്ദേഹത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന പ്രസിദ്ധമായ 'ശിവജി ക്കോട്ട വര്ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന പ്രസന്നമായ കാലാവസ്ഥ കൊണ്ട് അനുഗ്രഹീതമായ ലോണാവാല സഞ്ചാരികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു.1871 ല്‍ ബോംബെ ഗവര്‍ണര്‍ സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ലോണാവാല യെ കണ്ടെത്തുമ്പോള്‍ ജനവാസം കുറഞ്ഞ ഇടതിങ്ങിയ കാട്ടു പ്രദേശമായിരുന്നു അത്. ശബ്ദായമാനമായ നഗര ത്തിരക്കില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഈ ഹില്‍ സ്റേഷന്‍ അതിന്റെ ശുദ്ധവും നിര്‍മ്മലവുമായ പരിസ്ഥിതിയും കാലാവസ്ഥയും വര്ഷം മുഴുവനും അനുഭവ വേദ്യമാകുന്നു.അത് കൊണ്ട് തന്നെ വിദേശികളും സ്വദേശി കളുമായ വിനോദ സഞ്ചാരികള്‍ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കപ്പെടുന്നു.