ജയിൽ തോട്ടങ്ങൾ എന്ന കിണ്ണക്കൊരൈ

ജയിൽ തോട്ടങ്ങൾ എന്ന കിണ്ണക്കൊരൈ പണ്ടുകാലത്ത്​ കുറ്റംചെയ്യുന്നവരെ കൊണ്ടിടുന്ന ഒരു തുറന്ന ജയിലായിരുന്നു ഇത് വഴിയോരക്കാഴ്​ചകൾകൊണ്ട്​ സമൃദ്ധമാണ്​ കിണ്ണക്കൊരൈ യാത്ര.ബഡഗാഡ്​ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ജനസമൂഹമാണ്​ ഇവിടെ താമസിക്കുന്നത്. സ്വന്തമായി ലിപി ഇല്ലാത്ത കന്നഡയും തമിഴും കലർന്ന ഭാഷയാണ്​ ഇവരുടേത്​. വൈകുന്നേരങ്ങളിൽ അവിടെ ർത്തിരിക്കുന്ന നീണ്ട ഇരിപ്പിടങ്ങളിൽ പുരുഷന്മാർ ഒത്തുകൂടുന്നു. കള്ളം, കവർച്ച, കൊലപാതകം ഇവയൊന്നും ഇൗ മലവാസികളെ ബാധിക്കുന്നതല്ല. വിവാഹത്തിനു സ്​ത്രീധനമായി ഇവർ​ കൊടുക്കുന്നത്​ അവർതന്നെ സ്വയം ഉൽപാദിപ്പിക്കുന്ന ബീൻസ്​ ആണ്.വിശേഷ ദിവസങ്ങളിലും ഇതാണ്​ അവരുടെ മെയിൻ ആഹാരം. കാൽപാദം മണ്ണിലും കല്ലിലും അമർന്ന്​ രക്​ത ഓട്ടം സുഗമമാക്കാൻ പിച്ചവെക്കുന്ന കുഞ്ഞുങ്ങൾക്ക്​ ചെരുപ്പ് നല്‍കില്ല. ടിപ്പുസുൽത്താ​​​​ന്‍റെ കാലത്ത്​ സ്​ത്രീ സുരക്ഷ പരിഗണിച്ച്​ കർണാടകയിൽനിന്നും രക്ഷപ്പെട്ടുവന്ന്​ ഇടമലയിൽ താമസം തുടങ്ങിയതാണിവർ. കിണ്ണക്കൊരൈ വ്യൂപോയിന്റാണ് പ്രധാന ആകര്‍ഷണം.