ലോകത്ത് അവധിക്കാലം ഇല്ലാത്തരാജ്യങ്ങൾ : ഇന്ത്യ മുന്നിൽ

ലോകത്ത് അവധിക്കാലം ഇല്ലാത്തരാജ്യങ്ങൾ : ഇന്ത്യ മുന്നിൽ ഒരു നീണ്ട അവധി കിട്ടിയാലും 24 ശതമാനം ആളുകള്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു ലോകത്ത് അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്.അമേരിക്കന്‍ ട്രാവല്‍ ഏജന്‍സി എക്‌സ്പീഡിയയുടെ സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം ഇന്ത്യക്കാരും പറയുന്നത് കഴിഞ്ഞ വര്‍ഷത്തിന്റെ 60 ശതമാനവും യാത്രകള്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ്. 41 ശതമാനം ഇന്ത്യക്കാരും യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കിലും ജോലിഭാരം കാരണം കഴിഞ്ഞ ആറുമാസവും അവധികള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.വെറും 3 ശതമാനം ആളുകള്‍ മാത്രമെ എല്ലാ മാസവും അവധിയെടുക്കാറൂള്ളൂ.വര്‍ഷത്തില്‍ ആറുമാസവും മൂന്നിലൊന്ന് പേര്‍ അവധിയില്ലെന്നാണ് പറയുന്നത്.ഒരു നീണ്ട അവധികാലം കിട്ടിയാല്‍ പോലും ഇന്ത്യയിലെ 24 ശതമാനം ആളുകള്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രാഫഷണലില്‍ വിജയിച്ച പലരും (18%) അവധിക്കാലം ആഗ്രഹിക്കാത്തവരും വേണ്ടെന്ന് വയ്ക്കുന്നവരുമാണ്. 25 ശതമാനം തൊഴിലാളികളും കരുതുന്നത് അവധി ജോലിയെ ബാധിക്കുമെന്നാണ്.ഇന്ത്യക്ക് പിന്നാലെ സൗത്ത് കൊറിയയും, ഹോങ്ങ് കോങ്ങും അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. സൗത്ത് കൊറിയ 72 ശതമാനവും ഹോങ്ങ്‌കോങ് 69 ശതമാനവും അവധിയില്ലെന്ന് പറയുന്നു.സെപ്റ്റംബര്‍ 19 മുതല്‍ 20 വരെ ഏഷ്യ-പെസഫിക്,യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്.19 രാജ്യങ്ങളിലെ പതിനെട്ട് വയസ്സിന് മുകളിലുള്ള 11,000ലധികം തൊഴിലാളികളാണ് സര്‍വേയില്‍ പങ്കെടുത്തത്.