വ്യത്യസ്ത രുചി കൂട്ടുകളൊരുക്കി ‘’ഷാ​ര്‍​ജ ഫ്ളാ​ഗ് ഐ​ല​ന്‍​ഡ്’’

മൂ​ന്നു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന രു​ചി​മേ​ള​യും വി​നോ​ദ​ങ്ങ​ളു​മാ​ണ് 'ക​ശ്ത' എ​ന്ന പേ​രി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്


ശൈ​ത്യ​കാ​ല വിനോദം ആ​ഘോ​ഷ​മാക്കാൻ  'രു​ചി' കൂട്ടുകളൊരുക്കി  സ​ഞ്ചാ​രി​ക​ളെ​യും യു​എ​ഇ നി​വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ് ഷാ​ര്‍​ജ ഫ്ളാ​ഗ് ഐ​ല​ന്‍​ഡ്.മൂ​ന്നു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന രു​ചി​മേ​ള​യും വി​നോ​ദ​ങ്ങ​ളു​മാ​ണ് 'ക​ശ്ത' എ​ന്ന പേ​രി​ല്‍ കു​ടും​ബ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഒ​ഴി​വു​ദി​ന കേ​ന്ദ്ര​മാ​യ ഫ്ളാ​ഗ് ഐ​ല​ന്‍​ഡി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.പ​ല ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രു​ചി​ക​ള്‍ രു​ചി​ച്ച​റി​യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന മേ​ള​യി​ല്‍ പ​തി​ന​ഞ്ചി​ലേ​റെ ഫു​ഡ് ട്ര​ക്കു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഗ്രി​ല്‍ റി​പ്പ​ബ്ലി​ക്ക്, മി​നി ക​ര​ക്ക്, ഹ​കീ​കി ഐ​സ് ക്രീം, ​ന​വം​ബ​ര്‍ ക​ഫേ തു​ട​ങ്ങി ഓ​രോ ട്ര​ക്കി​ലും വൈ​വി​ധ്യ​മാ​ര്‍​ന്ന രു​ചി​ക​ളാ​ണ് അ​തി​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.കാ​ര്‍ പ്രേ​മി​ക​ള്‍​ക്ക് യു​എ​ഇ​യി​ലെ ഹെ​റി​റ്റേ​ജ് കാ​റു​ക​ള്‍ നേ​രി​ട്ട് കാ​ണാ​നു​ള്ള അ​പൂ​ര്‍​വ അ​വ​സ​ര​മാ​ണ് മേ​ള​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത.ഷാ​ര്‍​ജ ഓ​ള്‍​ഡ് കാ​ര്‍ ക്ല​ബു​മാ​യി ചേ​ര്‍​ന്നു​ള്ള ഹെ​റി​റ്റേ​ജ് കാ​ര്‍ പ്ര​ദ​ര്‍​ശ​നം ന​വം​ബ​ര്‍ 30, ഡി​സം​ബ​ര്‍ 28, ജ​നു​വ​രി 1 തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ഫ്ളാ​ഗ് ഐ​ല​ന്‍​ഡി​ല്‍ ന​ട​ക്കും. മേ​ള​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.മൂ​ന്നു മു​ത​ല്‍ പ​ന്ത്ര​ണ്ടു വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് മു​ഖ​ത്ത് ഛായം ​പൂ​ശി ഇ​ഷ്ട​പ്പെ​ട്ട കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​വാ​നും അ​വ​സ​ര​ങ്ങ​ളു​ണ്ട്. മി​നി സൂ, ​ ക​ളി​യി​ട​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ മ​റ്റു വി​നോ​ദ​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.ഫു​ഡ് ട്ര​ക്കു​ക​ള്‍​ക്കു ചു​റ്റു​മാ​യി​ട്ടാ​ണ് ഇ​തെ​ല്ലാം  സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/