എൻവൈറ്റനേറ്റ്  : ആളുകള്‍ അപ്രത്യക്ഷരാകുന്ന ദ്വീപ്‌

എൻവൈറ്റനേറ്റ്  : ആളുകള്‍ അപ്രത്യക്ഷരാകുന്ന ദ്വീപ്‌

എൻവൈറ്റനേറ്റ് ദ്വീപില്‍  എത്തുന്ന ആര്‍ക്കും മടങ്ങി വരവുണ്ടാകില്ല

ആളുകളെ അപ്രത്യക്ഷരാക്കുന്ന ഒരു ദ്വീപുണ്ട് കെനിയയില്‍. ഇവിടെ എത്തിയവരാരും ഒരിക്കലും തിരിച്ചു വന്നിട്ടുമില്ല . ഈ അവസ്ഥയ്ക്കു പിന്നിലുള്ള യാഥാർഥ്യം ആരും കണ്ടെത്തിയിട്ടില്ല.കെനിയയിലെ ടെർക്കാന തടാകത്തിലെ അനേകം ദ്വീപുകളിൽ ഒന്നാണ് ആളുകൾ അപ്രത്യക്ഷമാകുന്ന എൻവൈറ്റനേറ്റ്.  ഗോത്രഭാഷയിൽ 'നോ റിട്ടേൺ' എന്നാണ് അർഥം.  ക്ഷാരസ്വഭാവമുള്ള വെള്ളം നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ തടാക‌മാണിത്.1935 ൽ വിവിയൻ ഫ്യൂക്സ് എന്ന ബ്രിട്ടിഷ് പര്യവേക്ഷകൻ ടെർക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെക്കുറിച്ചു പഠിക്കാനെത്തി . എൻവൈറ്റനേറ്റിലേക്കും ഫ്യൂക്സ് രണ്ടു സഹപ്രവർത്തകരെ പറഞ്ഞയച്ചു. മാർട്ടിൻ ഷെഫ്‌ലിസും ബിൽ ഡേസണും. പക്ഷേ, അവർ പിന്നീടു തിരിച്ചു വന്നില്ല. കൂടെപ്പോകുന്നവരുടെ കണ്‍മുന്നില് വെച്ചാണ് പലരും അപ്രത്യക്ഷരാകുന്നതെന്നതാണ് മറ്റൊരു സത്യം.80 വര്‍ഷത്തിനുള്ളില്‍ നിരവധി ഭൂമിശാസ്ത്ര വിദഗ്ധരാണ് ഈ ദ്വീപില്‍ നിന്നും അപ്രത്യക്ഷരായത്. ഇതാദ്യമായിട്ടായിരുന്നില്ല  ദ്വീപിലെത്തിയവരെ കാണാതാകുന്നതെന്ന് ഗോത്രവിഭാഗക്കാർ പറയുന്നു . വർഷങ്ങൾക്കു മുൻപേ  ദ്വീപുവാസികളെ മുഴുവൻ ഒറ്റയടിക്കു കാണാതായ സംഭവമുണ്ടായിട്ടുണ്ട്.അതിനുശേഷം  ദ്വീപിലേക്കു മനുഷ്യരാരും പോകാറില്ല.  ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു എൻവൈറ്റനേറ്റിലേത്. അതിനാൽത്തന്നെ അവിടേക്ക് ആദ്യമായെത്തിയ ഗോത്രവിഭാഗക്കാർ താമസവും കൃഷിയുമെല്ലാമായി സുഖമായിക്കഴിഞ്ഞു. തിളങ്ങുന്ന മരതകപ്പച്ച നിറത്തിലായിരുന്നു അവിടത്തെ സസ്യങ്ങൾ. തവിട്ടുനിറത്തിലുള്ള പാറക്കൂട്ടങ്ങളാകട്ടെ പോളിഷ് ചെയ്തതു പോലെ മിനുസമുള്ളതും.രാത്രി  ചിലപ്പോൾ പുകപോലുള്ള മനുഷ്യ രൂപങ്ങൾ വീടുകൾക്കു മുന്നിൽ വരുന്നത്  പതിവായി തുടങ്ങിയെന്നും  . ഈ ‘പുകമനുഷ്യരെ’ തൊടുന്നവർ പെട്ടെന്ന് അതിനൊപ്പം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാകുമെന്നു വരെയായി കഥകൾ.  ദ്വീപുനിവാസികളുടെ മൃതശരീരം തടാകത്തിൽ തുടരെ പ്രത്യക്ഷപ്പെടാൻ  തുടങ്ങി. ഇതോടെ മറ്റു ദ്വീപുകളിൽ നിന്നുള്ളവരുടെ വരവു പൂർണമായി നിലച്ചു. ഇതായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നു കഥ .രഹസ്യമന്വേഷിച്ച് പോയവരാരും തിരിച്ചു വന്നിട്ടില്ലാത്തതിനാൽ ദ്വീപിനെക്കുറിച്ചോ  ഈ പ്രതിഭാസത്തെക്കുറിച്ചോ  ആര്‍ക്കും ഇതുവരെ വ്യക്തമായി അറിയാനും കഴിഞ്ഞിട്ടില്ല.