ദാംബുള്ളയിലെ കാനന ഗുഹാക്ഷേത്രങ്ങള്‍

ദാംബുള്ളയിലെ കാനന ഗുഹാക്ഷേത്രങ്ങള്‍ അഞ്ചു ഗുഹകൾക്കാണ്‌ പ്രാധാന്യം ശ്രീലങ്കയിലെ പുരാതനമായ ബുദ്ധ ക്ഷേത്രമാണ് ദാംബുള്ള ടെമ്പിൾ. ശ്രീലങ്കയിൽ വച്ചേറ്റവും വലുതും പരിപാലിക്കപെടുന്നതുമായ ഗുഹാക്ഷേത്ര സമുച്ചയങ്ങളാണ്‌ ദംബുള്ളയിലേത്.സിഗിരിയയ്​ക്ക്​ 20 കിലോ മീറ്റർ മാറിയാണ്​ ദാംബുള്ള ടെമ്പിളും റോക്ക് കേവും. ഈ പാറകൂട്ടങ്ങൾ ചുറ്റുപാടുകളേ അപേക്ഷിച്ച് 160 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ചുറ്റുപാടിൽ ഏകദേശം 80ൽ കൂടുതൽ ഗുഹകളുണ്ട്. എന്നാലും പ്രധാന അകർഷണം ബുദ്ധന്റെ ജീവിതരേഖ ദൃശ്യമാക്കുന്ന ശില്പങ്ങളും ചിത്രങ്ങളും ഉള്ള അഞ്ചു ഗുഹകൾക്കാണ്‌. സ്തൂപങ്ങളിൽ 153 എണ്ണം ബുദ്ധന്റേയും 3 എണ്ണം ശ്രീലങ്കയിലെ രാജക്കന്മാരുടെയുമാണ്‌. ഇതു കൂടാതെ ഹിന്ദു ദേവീ ദേവന്മാരുടെ 4 സ്തൂപങ്ങളുമുണ്ട്.ഗുഹാക്ഷേത്രങ്ങളിലെ ചിത്രങ്ങളും, ശില്പങ്ങളും ബിസി ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്‌.ഈ ചിത്രങ്ങളും ശിലപങ്ങളും പിന്നീട് ക്രി.ശേഷം 11, 12, 18 നൂറ്റാണ്ടിൽ പല തവണയായി പുതിക്കിയിട്ടുണ്ട്. ദംബുള്ളയിലെ ചുടല പറമ്പുകൾ ചരിത്രാതീത കാലത്തേക്ക് വെളിച്ചം വീശുന്നവയാണ്‌. ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ള മനുഷ്യാവിശിഷ്ടങ്ങൾക്ക് 2700 വർഷത്തോളം പഴക്കമുണ്ടെന്നാണ്‌ ശാത്രം ലോകം തെളിയിച്ചിട്ടുണ്ട്. 2700 വർഷം മുൻപേ തന്നെ ഇവിടെ കൃഷി ചെയ്തിരുന്നു എന്ന് പുരാവസ്തു വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്.