ടിപ്പു സുല്‍ത്താന്‍ വേനല്‍ക്കാലം ചിലവഴിച്ച നന്ദി ഹില്‍സ്


കര്‍ണാടകയുടെ തലസ്ഥാനമായ ബംഗ്ലൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹില്‍സ്. ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹില്‍സ് ചിക്കബെല്ലാപ്പൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.ടിപ്പു സുല്‍ത്താന്‍ തന്റെ വേനല്‍ക്കാല വസതി യായി നന്ദി ഹില്‍സിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു.ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എൻ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു. മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്. ടിപ്പുസുൽത്താൻ വേനൽക്കാലം ചിലവിട്ടത് നന്ദിഹിൽസിലായിരുന്നു. ഇതിനായി അദ്ദേഹം ഇവിടെ ഒരു കൊട്ടാരവും പണികഴിപ്പിച്ചിട്ടുണ്ട്. കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്ന് പേരിട്ട് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച നന്ദിദുര്‍ഗ് എന്ന കോട്ട നന്ദി ഹില്‍സിലാണ്. എന്നാല്‍ 1791 ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ടയും കീഴടക്കുകതന്നെ ചെയ്തു.നന്ദി ഹിൽസിലെത്താൻ ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഹെബ്ബാളിലേക്ക് യാത്ര ചെയ്യുക. ബാംഗ്ലൂർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ഹെബ്ബാളിലാണ്. ഇവിടെ നിന്ന് ഒരു ആറ് കിലോമീറ്റർ യാത്ര ചെയ്താൽ നന്ദിഹിൽസിലേക്കുള്ള റോഡ് കാണാം.മരങ്ങൾക്കിടയിലൂടെ നീളുന്ന ഈ റോഡിലൂടെ ഏകദേശം 10 കിലോമീറ്റർ മുന്നോട്ട് നീങ്ങിയൽ ഒരു കവലകാണാം. അവിടെ നന്ദിഹിൽസിലേക്കുള്ള ചൂണ്ടുപലകയുണ്ടാകും .ഈ റോഡിലൂടെ ഒരു നാലു കിലോമീറ്റർ കുന്ന് കയറിയാൽ വലത്തോട്ടേക്ക് ഒരു റോഡ് കാണാം. അവിടെ മുതലാണ് നന്ദിഹിൽസ് ആരംഭിക്കുന്നത്.ഉദിച്ച് വരുന്ന സൂര്യന്റെ സൗന്ദര്യം മലനിരകളുടേയും കോടമഞ്ഞിന്റേയും പശ്ചാത്തലത്തിൽ ആസ്വദിക്കാൻ കഴിയുക എന്നത് നഗരവാസികൾക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. അതിനാൽ തന്നെ ബാംഗ്ലൂർ നഗരത്തിൽ നിന്ന് നിരവധി ആളുകൾ സൂര്യോദയം കാണാൻ നന്ദിഹിൽസിൽ എത്തിച്ചേരാറുണ്ട്.നന്ദിഹിൽസിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം അവിടുത്തെ പൂന്തോട്ടമാണ്. നിരവധി പക്ഷികളേയും ശലഭങ്ങളേയും ഈ പൂന്തോട്ടത്തിൽ കാണാം അതിനാൽ നിരവധി ഫോട്ടോഗ്രാഫർമാരും ഇവിടേക്ക് എത്താറുണ്ട്.നന്ദിഹിൽസിൽ സ്ഥിതിചെയ്യുന്ന കിഴക്കാൻ തൂക്കായ പാറക്കെട്ടുകൾ ഇവിടെയെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കും ഇതിന് മുകളിലാണ് നന്ദിവിഗ്രഹം സ്ഥിതി ചെയ്യുന്നത്.നിറയെ മരങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹില്‍സ്. കബ്ബന്‍ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത് നന്ദി ഹില്‍സില്‍ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹില്‍സില്‍ അനവധി ഫോട്ടോഗ്രാഫേര്‍സ് വന്നുപോകുന്നു. ചൂടു കാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രിവരെയുമാണ് ഇവിടെ താപനില.രാവിലെ 6 നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹില്‍സ് ഒരു അദ്ഭുതം തന്നെയാണ്.നന്ദി ഹില്‍സിന്റെ അടിവാരത്തില്‍ നിന്നും 3 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുകളിലെ പ്രവേശന കവാടത്തില്‍ എത്താം. . ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ്‌ സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദി ഹിൽസിലെ പ്രധാനകവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. ബസ്സ് യാത്രയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കുപുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദി ഹിൽസിലേക്ക് എത്താവുന്നതാണ്. മജസ്റ്റിക്കിൽ നിന്നുള്ള ബസ് ഇപ്പോൾ ഉച്ചയ്‌ക്ക് 12:30 നു ശേഷം നിർത്തിവെച്ചിരിക്കുകയാണ്. പകരം ദൊഡ്ഡബെല്ലാപ്പൂർ വഴിമാത്രമേ ഉച്ചകഴിഞ്ഞുള്ള യാത്ര നടക്കുകയുള്ളൂ. പ്രൈവറ്റ് വാഹനങ്ങളിലാണ് യാത്രയെങ്കിൽ നന്ദി ഹിൽസിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്  .