ആല്‍പ്‌സ് സൗന്ദര്യം നടന്ന് ആസ്വദിക്കാം

ലോകത്തിലെ ഏറ്റവും നീളമുള്ള കാല്‍നടയാത്രയ്ക്കുള്ള പാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. 'യൂറോപ്പ് ബ്രിഡ്ജ്' എന്ന് 
പേരിട്ട ഈ തൂക്കുപാലത്തിന്റെ നീളം 494 മീറ്ററാണ്. സ്ഥിതി ചെയ്യുന്നത് 85 മീറ്റര്‍ ഉയരത്തിലും.തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മലയോരഗ്രാമമായ സെര്‍മാറ്റില്‍ നിന്ന് 
ഗ്രാഷനിലേക്കുള്ള ഹൈക്കിങ് പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.