വേടന്താങ്കള്‍.....വിസര്‍ജ്യത്തിനായി കാത്തിരിക്കുന്ന ഗ്രാമം

തമിഴ്‌നാട് കാഞ്ചീപുരം ജില്ലയിലെ വേടന്താങ്കല്‍ ഗ്രാമത്തിലാണ് ഈ കുഞ്ഞന്‍ പക്ഷി സങ്കേതം.30 ഹെക്ടര്‍ മാത്രം വിസ്തീര്‍ണമുള്ള .ഈ പ്രദേശത്തെ പക്ഷി സംരക്ഷണത്തിന് പിന്നില്‍ രസകരമായ ഒരു കാരണം ഉണ്ട്. തങ്ങളുടെ ഗ്രാമത്തിലെ ജലസംഭരണിയില്‍ വീഴുന്ന പക്ഷി വിസര്‍ജ്ജ്യങ്ങള്‍ വെള്ളത്തില്‍ നൈട്രജന്റെ അളവ് കൂട്ടുകയും അതുവഴി മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യുന്നു എന്ന് തിരിച്ചറിഞ്ഞ ഗ്രാമീണരാണ് നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ഇവിടെ പക്ഷി സംരക്ഷണം ആരംഭിച്ചത്. 1789ല്‍ തന്നെ വേടന്താങ്കല്‍ ജലാശയത്തിന്റെ 30 ഹെക്ടര്‍ പ്രദേശത്തു പക്ഷികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗ്രാമീണര്‍ അധികൃതരെ ബോധവാന്മാരാക്കിയിരുന്നു.