ഉറുമ്പിക്കരയുടെ ഉയരങ്ങളില്‍

കോട്ടയത്തിന്റെയും ഇടുക്കിയുടെയും ഹൃദയ ഭാഗത്ത് വാഗമണ്ണിന്റെ നേരെ മറുവശത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഉറുമ്പിക്കര. കല്ലും കുഴിയും നിറഞ്ഞ കാട്ടുവഴികളിലൂടെ ജീപ്പില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തിച്ചേരാം.വാഗമണ്ണിനിപ്പുറമാണെങ്കിലും അവിടെയുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രദേശമാണ് ഉറുമ്പിക്കര.മൂടല്‍ മഞ്ഞു പൊതിഞ്ഞ ഇരുമുലച്ചിക്കല്‍,പുല്‍മേടുകള്‍,വെള്ളച്ചാട്ടങ്ങളും കാട്ട് ചോലയും നിറഞ്ഞ സ്ഥലമാണ് ഉറുമ്പിക്കര.മുണ്ടക്കയത്ത് നിന്ന് ഏതാണ്ട് 12 കിലോ മീറ്റർ അകലെയാണ് ഏന്തയാർ. ഇവിടെ നിന്നാണ് ഉറുമ്പിക്കര ഓഫ് റോഡ് യാത്ര ആരംഭിക്കുന്നത്.ബ്രിട്ടീഷുകാരുടെ കാലത്ത് തേയിലത്തോട്ടങ്ങളും റബർ എസ്റ്റേറ്റും നിറഞ്ഞ കാർഷിക മലയോരമേഖലയായിരുന്നു ഉറുമ്പിക്കര.അതിന്റെ സ്മാരകമായ തേയില ഫാക്ടറിയും ഇവടെ കാണാം