പ്രകൃതി രമണീയമായ  വെള്ളച്ചാട്ടം ; തുഷാരഗിരി

പ്രകൃതി രമണീയമായ വെള്ളച്ചാട്ടം ; തുഷാരഗിരി കുളിര്‍മ തേടി എത്തുന്ന സഞ്ചാരിക്കള്‍ക്ക് ആശ്വാസം തുഷാരഗിരി കുളിർമ തേടിയെത്തുന്ന സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമാണു കോഴിക്കോട് ജില്ലയിലെ തുഷാരഗിരി.കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്താണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന് അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമായ വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ള കാലയളവായ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ജാതിക്ക, റബ്ബര്‍, കുരുമുളക്, ഇഞ്ചി തുടങ്ങിയ പല സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. ചാലിയാറിന്റെ ഉപ നദിയായ ചാലിപ്പുഴയിലും കൈവഴികളിലുമാണു പ്രകൃതിസുന്ദരമായ വെള്ളച്ചാട്ടങ്ങളുള്ളത്. തുഷാരഗിരി വനത്തിലേയ്ക്കു പ്രവേശിക്കുമ്പോൾ സഞ്ചാരികളെ വരവേൽക്കുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. സമീപം ഏറെ വർഷം പഴക്കമുള്ള താന്നിമുത്തശ്ശി മരവും കൗതുക കാഴ്ച്ചയാണ്. അഞ്ചാറാളുകൾക്കു കയറി നിൽക്കാവുന്ന വലിയ പൊത്തോടുകൂടിയതാണ് ഉയരമുള്ള താന്നിമരം. താന്നിമരത്തിനുള്ളിലെ പൊത്തിലൂടെ മുകളിലേയ്ക്കു നോക്കിയാൽ ആകാശം കാണാം.