കഥയും കഥാപാത്രങ്ങളും മഞ്ഞില്‍ പുതഞ്ഞ്....!!!

പ്രശസ്ത അമേരിക്കന് ടിവി സീരിസായ ഗെയിം ഓഫ് ത്രോണ്‍സിനെ ആധാരമാക്കി ഡിസൈന്‍ ചെയ്ത ഹോട്ടല്‍ ഫിന്‍ലന്റിലെ തണുത്തുറഞ്ഞ സ്‌നോ വില്ലേജിലുള്ള ഹോട്ടലാണ് ഗെയിം ഓഫ് ത്രോണ്‍സ് ആധാരമാക്കി അവതരിപ്പിച്ചിരിക്കുന്നത്.ടിവി ശൃഖലയായ എച്ച് ബി ഒയുടെ സഹകരണത്തിലാണ് ഹോട്ടല്‍ നിര്‍മ്മിച്ചത്.സീരിയലിലെ കഥാപാത്രങ്ങളുടെ ഐസില്‍ തീര്‍ത്ത രൂപങ്ങളാണ് പ്രധാന ആകര്‍ഷണം 14 കിടപ്പുമുറികളിലും 10 സ്യൂട്ടുകളിലും ഈ കഥാപ്ത്രങങള്‍ എന്‍ഇഡി വിളക്കുകളില്‍ തിളങ്ങുന്നത് കാണാം സ്വീകരണ മുറിയിലെയും ഊണുമുറിയിലെയുമൊക്കെ കസേരകളും മേശകളും ഐസില്‍ കൊത്തിെടുത്തവയാണ്.മദ്യം വിളമ്പുന്ന ഗ്ലാസ് പോലും ഐസില്‍ തീര്‍ത്തതാണ്.മൈനസ് 5 ഡിഗ്രി സെല്‍ഷ്യസ് ആയതിനാല് ഒരു രാത്രി മാത്രമെ ഇവിടെ സന്ദര്‍ശകര്‍ക്ക് തങ്ങാന് #അനുവാദമുള്ളു 200 ഡോളറാണ് ഒരു രാത്രിക്ക്.സ്‌കീയിംഗ് സ്‌നോ മൊബൈലിംഗ് തുടങ്ങിയ വിനോദങ്ങളുമൊരുക്കിയിട്ടുണ്ട്