കുപ്പിവെള്ളം ചോദിക്കും പ്രേതം....ഘട്ടാ ലൂപ്‌സ് !!!

സഞ്ചാരികളെയും സാഹസികരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രേതങ്ങളുടെ താഴ്വര സഞ്ചരിക്കാന്‍ പ്രായാസകരമാണ് പൊതുവെ ഹിമാചല്‍ പാതകള്‍.സ്ഥിരം യാത്രക്കാര്‍ക്കുപോലും സുപരിചിതമല്ലാത്ത പ്രേതങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് ഘട്ടാലൂപ്‌സ്.സമുദ്രനിരപ്പില് നിന്ന് 15547 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഞ്ഞുവീണ മരുഭൂമിപോലെവിജനമായ പ്രദേശംമാണിത്. മണാലിയില്‍ നിന്നും ലേയിലേക്കുള്ള യാത്രയ്ക്കിടെ ദുര്‍ഘടമായ21 ഹെയര്‍പിന്‍ വളവുകള് താണ്ടിയെത്തണം ഇവിടേക്ക്.ഘട്ടാലൂപ്പിലെ പ്രേതവഴിയിലൂടെ കടന്നുപോകുന്നവര്‍ പ്രേതങ്ങള്‍ക്ക് സിഗരറ്റും കുപ്പിവെള്ളവും നല്‍കിയ ശേഷമെ യാത്ര തുടരാറുള്ളുവെന്നാണ് പറയപ്പെടുന്നത്.കാലങ്ങള്‍ക്ക് മുന്‍പ് മഞ്ഞില്‍പ്പെട്ടെ് ചരക്ക് ലോറിയിലിരുന്ന വിശപ്പും കതണുപ്പും കാരണം ഒരു ക്ലീനര്‍ മരിച്ചെന്നും ഈ പ്രേതം അയാളാണെന്നും ആളുകള് പറയുന്നു.ആയാളെ സംസ്‌കരിച്ചയിടത്ത് ആളുകള്‍ ക്ഷേത്രം പണിത് കുടിയിരുത്തിയെന്നൊക്കെ കഥകളുണ്ട്. യാത്രയില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഒരു കുപ്പിവെള്ളം നല്‍കി പോരുന്നത് വിശ്വാസമായി മാറി