ഭൂമിയിലും മൂണ്‍സ്‌കേപ്പ് ഉണ്ട്...

ശ്രീനഗര്‍- ലേ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പട്ടണമാണ് ലാമയാരു. ലാന്‍ഡ് സ്‌കേപ് മാത്രം കേട്ടുപരിചയിച്ചവര്‍ക്ക് വ്യത്യസ്തമായ ഒരനുഭവമായിരിക്കും മൂണ്‍സ്‌കേപ്പ് എന്നും പേരുള്ള ഈ പട്ടണം ലേ-ശ്രീനഗര്‍ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലയിടുക്കായ ഫോട്ടു ലാ പാസിനു സമീപമാണിത് ലാമയാരു. ലാമയാരുവിന് ചന്ദ്രന്റെ ഭൂപ്രകൃതിയോട് തോന്നുന്ന സാദൃശ്യമാണ് മൂണ്‍സ്‌കേപ്പ് എന്ന പേരു കിട്ടാന്‍ കാരണം. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ. പൗര്‍ണ്ണമി നാളില്‍ ലാമയാരുവിന്റെ ഭംഗി വാക്കുകളില്‍ ഒതുക്കാനാവില്ല. എത്രകണ്ടാലും മതിവരാത്ത ഒകു പ്രത്യേക കാഴ്ചയാണ് ലാമയാരു സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.