പക്ഷികള്‍ ഐശ്വര്യം കൊണ്ട് വരുന്ന ഗ്രാമം

പക്ഷികളുടെ സ്വന്തം കൊക്കെരെ ബെല്ലൂര്‍. വർണകൊക്കുകളുടെ നാട്. പേര് പോലെ തന്നെ മനോഹരിയാണ് ഗ്രാമം. ഗ്രാമത്തിന്റെ വിശുദ്ധി നിലനിർത്തുന്നത് .കൊക്കുകളാണെന്ന വിശ്വാസക്കാരാണ് കർണാടകയിലെ കൊക്കെരെ ബെല്ലൂര്‍ ഗ്രാമീണർ പക്ഷികളെ സംരക്ഷിക്കുന്ന കാര്യത്തിൽ തലമുറകളായി പകർന്നു കിട്ടിയ ഒരുപാട് അറിവുകളുംഇവര്‍ക്ക് കൈമുതലായുണ്ട്.നവംബർ മുതല്‍ കൊക്കെരെ ബെല്ലൂർ തേടി പക്ഷികൾ വന്നു തുടങ്ങും. കൂടു കൂട്ടി മുട്ടയിട്ട ശേഷം വിരിഞ്ഞിറങ്ങി യ കുഞ്ഞുങ്ങൾക്കു പറക്കമുറ്റുന്നതുവരെ ഗ്രാമത്തിൽ തങ്ങുന്നു. ശേഷം, മാർച്ചു മാസത്തോടെ മറ്റുനാടുകൾ തേടി പോകും. പക്ഷിനിരീക്ഷകരുടെയും പക്ഷിസ്നേഹികളുടെയും തീർഥാടനകേന്ദ്രമാണ് ഈ ഗ്രാമവും രംഗനതിട്ടു പക്ഷി സങ്കേതവും. കാവേരി നദിയിൽ ചിതറിക്കിടക്കുന്ന ആറു ദ്വീപുകളുടെ സംഗമകേന്ദ്രമാണ് രംഗനതിട്ട്. സഞ്ചാരികൾക്കായി ബോട്ട് സർവീസുണ്ട്.1648ൽ മൈസൂർ ഭരിച്ചിരുന്ന ഖന്ധീരവ നരസിംഹരാജ വാടിയാർ രാജാവ് കാവേരി നദിക്കു കുറുകെ ഒരു തടയണ പണിതു.അതിലെ തുരുത്തുകള്‍ തേടി പക്ഷികൾ എത്തിത്തുടങ്ങി. വൈകാതെ ദേശാടനക്കിളികളുടെ പ്രജനന കേന്ദ്രമായി മാറി. ലോക പ്രശസ്ത പക്ഷി ശാസ്ത്രഞ്ജൻ ഡോക്ടർ സാലിം അലിയാണ് പക്ഷികളുടെ ഈ സ്വർഗം കണ്ടെത്തിയത്.പുള്ളിച്ചുണ്ടന്‍ കൊക്കുകളാണ് ഇവിടെയുള്ള പക്ഷികളുടെ രാജാവ്