ആത്മാക്കള്‍ അശാന്തിയിലാക്കി....ഭയാനക ദ്വീപ്

വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപാണ് പൊവെഗ്ലിയ. പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതര്‍ വലിച്ചെറിഞ്ഞത്. ഒരു കനാല്‍ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. മരിച്ചവര്‍ക്കായി വമ്പന്‍ ശവക്കുഴികള്‍ തീര്‍ത്ത് കൂട്ടത്തോടെ കുഴിച്ചിടുന്നതായിരുന്നു അക്കാലത്തെ പതിവ്. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ.മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപില്‍ ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി.