കടല്‍യാത്ര....ട്രെയിനിലൂടെ....!!!

കടലിനുള്ളില്‍ ട്രെയിനിലൂടെ ഒരു റെയ്‌ഡൊരുക്കി തമിഴ്‌നാട് ട്രെയിനുകള്‍ കടന്നു പോകുന്ന ഈ പാലം തമിഴ്‌നാട്ടിലെ പാമ്പന്‍ പാലം തന്നെ.മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സമാന്തരമായി വേറെ റോഡുണ്ട്. നൂറിലധികം വര്‍ഷത്തെ കരുത്തുമായി ഇന്നും ശക്തിയോടെ നിലനില്‍ക്കുന്ന പാമ്പന്‍പാലം 1914 ലാണ് പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലമായി അറിയപ്പെടുന്ന പാമ്പന്‍ പാലത്തിന് 2345 മീറ്റര്‍ നീളമാണുള്ളത്.