ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രം ലോണാവാല

സഹ്യപര്‍വതത്തിലെ രത്നം എന്നാണ് ലോണാവാലയെ അറിയപ്പെടുന്നത്. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യപര്‍വതത്തിലെ രത്നം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ലോണാവാല. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യപര്‍വതത്തിലെ രത്നം എന്നാണ് അറിയപ്പെടുന്നത്. 1871ലാണ് ബോംബെ ഗവര്‍ണര്‍ ആയിരുന്ന സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ഇവിടം കണ്ടെത്തുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഇവിടം പണ്ട്മുതലേ തീരെ കുറഞ്ഞ ഒരു ഇടമായിരുന്നു. അന്നു മുതല്‍ വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.മഴക്കാലത്ത് പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ലോണാവാലയെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത് ഒരു വശത്തു ഡെക്കാന്‍ പീഡഭൂമിയും മറുവശത്ത് കൊങ്കണ്‍ കടല്‍ത്തീരങ്ങളും ചേര്‍ന്ന ലൊണാവാലയില്‍ കാഴ്ചകളുടെ വിസ്മയമാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. കോട്ടകള്‍, ഗുഹകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവ ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ലോണാവാല ലേക്ക്, ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, ,രാജ്മാച്ചി പോയന്റ്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ലയണ്‍ പോയന്റ്, വിസാപൂര്‍ ഫോര്‍ട്ട് തുടങ്ങിയവയാണ് ഇവിടെത്തെ പ്രധാന കാഴ്ചകള്‍.