അറുപത് വയസിനു മുകളിലുള്ളവര്‍ മാത്രം താമസിക്കുന്ന കൊച്ചു ഗ്രാമമാണ് മെഡിറ്ററെനിയന്‍ കടലിലെ ദ്വീപായ കോര്‍മാകിതിസ്.കിഴവന്മാരുടെ ഗ്രാമമെന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.ഗ്രാമത്തിന്റെ വടക്ക് ഭാഗം തുര്‍ക്കിയും തെക്കുഭാഗം ഗ്രീസും പങ്കിട്ടെടുത്തതോടെ ഗ്രാമം അധപ്പതിച്ചു.തുര്‍ക്കിയുടെ ഇടപെടല്‍ ജനങ്ങളുടെ സംസ്കാരത്തിലും ജീവിത രീതിയിലും പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ 80 ശതമാനം ജനങ്ങളും ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്തു. ഗ്രാമത്തില്‍ നില്ക്കാന് തീരുമാനിച്ചവരെ വികസന മുരടിപ്പിലൂടെയാണ് തുര്‍ക്കി നേരിട്ടത്.ഗ്രാമം ഒടുവില്‍ വൃദ്ധന്മാരുടെത് മാത്രമായി തീര്‍ന്നു. ഇപ്പോള്‍ 120 പേര് മാത്രമാണ് ഗ്രാമത്തില്‍ അവശേഷിക്കുന്നത്. കാര്യമായ വരുമാന മാര്‍ഗമില്ലാത്ത വൃദ്ധരെ സംരക്ഷിക്കുന്നത് യു എന്‍ സംഘമാണ്.മാരോനൈറ്റുകള്‍ എന്നറിയപ്പെടുന്ന ആളുകളാണ് ദ്വീപിലെ അന്തേവാസികള്‍.യുവാക്കള്‍ കയ്യോഴിഞ്ഞതോടെ വംശനാശ ഭീഷണിയിലാണ് ഗ്രാമവാസികള്‍