കെഎസ്ആര്‍ടിസി മുത്താണ് !

പാതിരാത്രിയിൽ പെൺകുട്ടിയ്ക്ക് കാവലായി നിന്നത് കെഎസ്ആർടിസി കഴിഞ്ഞയാഴ്ച ആതിര ജയൻ എന്ന ഒരു പെൺകുട്ടിയുടെ പോസ്റ്റാണ് ഇപ്പോള്‍ വിഷയം.ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്ന ഒരു അനുഭവമാണ് ആ പെൺകുട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.കോയമ്പത്തൂർ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിലാണ് ആതിര യാത്ര ചെയ്തത്.ശങ്കരമംഗലം സ്റ്റോപ്പില്‍ ഇറങ്ങിയ യുവതിയെ വിളിക്കാന്‍ സഹോദരന്‍ വരാന്‍ വൈകി,അസമയത്ത് ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകാൻ മനസ്സ് തോന്നിക്കാതിരുന്ന ആ ജീവനക്കാർ സഹോദരൻ വരുന്നതുവരെ ഒരു ആങ്ങളയുടെ കടമ ഏറ്റെടുക്കുകയായിരുന്നു. രാത്രികാലങ്ങളിൽ സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്തു നിർത്തിക്കൊടുക്കാൻ മടിയുള്ള ജീവനക്കാർ വരെ ജോലിചെയ്യുന്ന കെഎസ്ആർടിസിയിൽ തന്നെയാണ് ഇവരും ജോലി ചെയ്യുന്നത് എന്നോർക്കണം.