ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍....!!!

ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ തടാകം ആളുകളുടെ ജീവനെടുക്കുന്ന, പോയാല്‍ ഒരു തിരിച്ചുവരവില്ലാത്ത ഒരിടം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ തടാകം.ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പസാങ് സൗ പാസിന് സമീപമാണ് ഈ തടാകം.രണ്ടാം ലോകമഹായുദ്ധകാലത്ത് ചില യുദ്ധവിമാനങ്ങള്‍ തടാകത്തിലേക്ക് പതിച്ച ന്നെും അപകടത്തില്‍പ്പെട്ടവരാരും തിരിച്ചുവന്നില്ലെന്നും ചില കതകളുണ്ട്.വഴിതെറ്റി ഇതുവഴി പോയ ജപ്പാനീസ് സൈനികര്‍ക്ക് തടാകക്കരയില്‍വെച്ച് അസുഖം ബാധിച്ച മരണം സംഭവിച്ചെന്ന് മറ്റൊരു കഥ.ഇനി തടാകത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചെത്തിയ അമേരിക്കന്‍ സൈനികരെ കുറിച്ചും ഉത്തരമില്ല.ഇതോടെ തടാകം ദ ലേക്ക് ഓഫ് നോ റിട്ടേണ്‍ എന്നറിയപ്പെടാന്‍ തുടങ്ങി. 1.4 കിലോമീറ്റര്‍ നീളത്തിലും 0.8 കിലോമീറ്റര്‍ വീതിയിലുമുള്ള തടാകത്തിന്റെ കുറച്ചു ഭാഗങ്ങള്‍ മ്യാന്‍മാറിനും സ്വന്തമാണ്. അരുണാചലിലെ ചങ്ലാങ് ജില്ലയിലാണ് ഇതുള്ളത്.നിരവധി ആളുകള്‍ ഈ ബര്‍മുഡ ട്രയാങ്കിള്‍ കാണാനായി ഇവിടേക്കെത്താറുണ്ട്,