നാഗം...ഉറുമ്പ്...ദേ തവള ക്ഷേത്രം....!!!!

ഇന്ത്യയില്‍ തവളകള്‍ക്കായി ഒരു ക്ഷേത്രം ഉത്തര്‍പ്രദേശിലാണ് ഈ തവളക്ഷേത്രം.താന്ത്രിക വിദ്യകള്‍ക്ക് ഏറെ പ്രചാരമുണ്ടായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം,താന്ത്രിക വിദ്യയില്‍ തവള എന്നു പറയുന്നത് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ഫലഭൂയിഷ്ഠതയുടെയുമൊക്കെ അടയാളമാണത്രെ. ഇങ്ങനെയൊരു വിശ്വാസം താന്ത്രിക വിദ്യയുടെ പ്രചാരകരില്‍ നിലനിന്നിരുന്ന സമയത്താണ് തവള ക്ഷേത്രം പണിയപ്പെടുന്നത്. അതും 200 വര്‍ഷങ്ങള്‍ക്കു മുന്‍പ്.