ഡാര്‍ജിലിങ്; മഞ്ഞുമൂടിയ പര്‍വതങ്ങളുടെ നാട്

പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്.ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ഡാര്‍ജിലിങ് തേയില ലോകപ്രശസ്തമാണ് .ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, യുനെസ്കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജീലിംഗിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങൾ അവിടുത്തെ വിനോദ സഞ്ചാര, തേയില വ്യാപാര കേന്ദ്രങ്ങൾ ആണ്. പ്രശസ്തമായ ഡാർജീലിംഗ് തേയില ബ്ലാക്ക് ടീ വിഭാഗത്തിൽ പെടുന്ന മികച്ച തേയില ആയി ആണ് കരുതപ്പെടുന്നത്.ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് ട്രെയിനില്‍ കയറി ഹിമാലയന്‍ താഴ്വര മൊത്തം ചുറ്റിയടിക്കാം. ഡാര്‍ജിലിങ് ഹിമാലയന്‍ റെയിൽവെ ഈ നഗരത്തെ സമതലങ്ങളുമായി ബന്ധിപ്പിക്കുന്നു.കൊളോണിയല്‍ വാസ്തുശൈലിയിലുള്ള ചര്‍ച്ചുകള്‍, കൊട്ടാരങ്ങള്‍ എന്നിവ ഈ കൊച്ചു നഗരത്തിലുണ്ട്. ഡാര്‍ജിലിങ്ങിലെ ടൈഗര്‍ കുന്നില്‍ കയറിയാല്‍ പര്‍വതങ്ങളെ ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സുര്യന്‍റെ മനോഹര കാഴ്ച കാണാം. സൂര്യന്‍റെ ആദ്യകിരണം പര്‍വതങ്ങളെ ഉണര്‍ത്തുന്നത് മനോഹര കാഴ്ചതന്നെ. ട്രെക്കിംഗ്, റിവര്‍ റാഫ്ട്ടിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവിടെ ചെയ്യാം. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട് . ബംഗാളി, നേപ്പാളി, ബൂട്ടിയ, ടിബറ്റന്‍ വംശീയര്‍ ഇവിടുള്ളതിനാല്‍ ഈ നഗരത്തിന് വ്യത്യസ്തമായ സംസ്കാരമുണ്ട്. ബോട്ടാനിക്കല്‍ ഗാര്‍ഡന്‍, ബുദ്ധ ആശ്രമങ്ങള്‍, മൃഗശാല, ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ കാര്‍ റൈഡ് എന്നിവ ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങളാണ്. ഹിമാലയന്‍ താഴ്വരയിലെ പര്‍വതങ്ങളുടെ നാടായ ഡാര്‍ജിലിങ് പ്രകൃതി സ്നേഹികള്‍ക്ക് യാത്രക്കായ് തിരഞ്ഞെടുക്കാവുന്ന നല്ലൊരു സ്ഥലമാണ്. ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകൾ ഡാർജിലിംഗിലുണ്ട്.ഡാർജീലിംഗിലെ പല വിഭാഗത്തിലുള്ള ജനങ്ങൾ ഉള്ളതു കൊണ്ട് അവിടുത്തെ ഉത്സവങ്ങൾ തുടച്ചയായും എല്ലാ ജനവിഭാഗങ്ങളും ചേർന്ന് ആഘോഷിക്കുന്നു. പ്രധാന മതപരമായ ഉത്സവങ്ങളായ ദീപാവലി, ക്രിസ്മസ്, ദസറ, ഹോളി മുതലായവയ്ക്ക് പുറമേ പല പ്രാദേശികമായ ഉത്സവങ്ങളും അവിടെ ആഘോഷിക്കപ്പെടുന്നുണ്ട് .പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്.ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ(6,982 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം രണ്ട് ടിബറ്റൻ വാക്കുകളിൽ നിന്നാണ് - ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്. ബ്രിട്ടിഷ് ഭരണകാലത്ത് ഡാർജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനൽക്കാലത്ത് സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ര്‍ജിലിങ് തേയില ലോകപ്രശസ്തമാണ് .ഡാർജിലിംഗ് ചായ, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, യുനെസ്കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങൾ. അവിടുത്തെ ചായത്തോട്ടക്കാർ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെർമന്റേഷൻ വഴി ലോകത്തിലേ തന്നെ മേൽത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാർജീലിംഗിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങൾ അവിടുത്തെ വിനോദ സഞ്ചാര, തേയില വ്യാപാര കേന്ദ്രങ്ങൾ ആണ്. പ്രശസ്തമായ ഡാർജീലിംഗ് തേയില ബ്ലാക്ക് ടീ വിഭാഗത്തിൽ പെടുന്ന മികച്ച തേയില ആയി ആണ് കരുതപ്പെടുന്നത്.ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.