സുഖമുള്ള യാത്രയ്ക്ക് പാക്കിംഗ് ശ്രദ്ധിക്കാം

വാരാന്ത്യ യാത്രയ്ക്ക് പായ്ക്ക് ചെയ്യാനുള്ള മികച്ച മാർഗങ്ങള്‍ യാത്രയില്‍ പ്രധാനപ്പെട്ട ഒന്നാണ് പാക്കിംഗ്.ബാഗുകളുടെ എണ്ണവും വലിപ്പവും കൂടിയാല്‍ യാത്ര ആസ്വദ്യകരമായിരിക്കില്ല. അത്യാവശ്യം എന്ന് തോന്നുന്നവയല്ലാതെ മറ്റൊന്നും ബാഗില്‍ ആവശ്യമില്ല. പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ സംബന്ധിച്ച് വ്യക്തമായി അറിവുണ്ടായിരിക്കണം.അതനുസരിച്ചുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും പാക് ചെയ്യുക.ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കിയാല്‍ ഒന്നും മറക്കാതെ കൃത്യമായി പാക് ചെയ്യാം.കൊണ്ട് പോകുന്ന ബാഗില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കരുത്.യാത്രയില്‍ ഷോപ്പിംഗ്‌ നടത്തിയാല്‍ അവ ഉള്‍കൊള്ളാനുള്ള സ്ഥലം ബാഗില്‍ ഉണ്ടാകണം.ബാഗിന്റെ ഓവര്‍ലോഡ് കുറയ്ക്കാന്‍ എത്തിച്ചേരുന്ന സ്ഥലത്ത് നിന്നും അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുമെങ്കില്‍ അതുപയോഗിക്കാന്‍ ശ്രമിക്കാം. അടിവസ്ത്രങ്ങള്‍, ചെരുപ്പ് തുടങ്ങിയവ ഓരോ ജോഡി കൂടുതല്‍ കരുതുന്നത് നല്ലതാണ്. യാത്രയില്‍ ആവശ്യമായി വരാവുന്ന മരുന്നുകളും കരുതണം.അസുഖമുണ്ടെങ്കില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.