ലോകരക്ഷകനെ ആരാധിക്കും....!!!

ലോകത്ത നശിപ്പിക്കാന്‍ ശക്തിയുള്ള കാളകൂട വിഷം കുടിച്ച ശിവനെ ആരാധിക്കുന്ന ക്ഷേത്രം തമിഴ്‌നാട്ടിലെ ആലാങ്കുടി ആപത്സാഹായേശ്വര ക്ഷേത്രം പേരു പോലെ കന്നെയാണ് അസുര-ദേവന്മാര്‍ ചേര്‍ന്ന് പാലാഴി കടയുമ്പോള്‍ വാസുകി പുറത്തുവിട്ട വിഷം ശിവന്‍ വിഴുങ്ങിയെന്നാണ് പുരാണ കഥ.വലിയൊരാപത്തില്‍ നിന്ന് ലോകത്തെ രക്ഷിച്ച ശിവനെ ആപത്സാഹയേശ്വര്‍ എന്ന പേരില്‍ ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നു.ഭൂമിക്കടിയില്‍ നിന്നും സ്വയം പ്രതൃക്ഷമായെന്ന് വിശ്വസിക്കുന്ന ശിവലിംഗമാണ് ആരാധനാ വിഗ്രഹം.രണ്ട് ഏക്കറിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് വലിയ ഗോപുരങ്ങളും ഉപക്ഷേത്രങ്ങളും ഈ ക്ഷേത്ര ചുറ്റിനുള്ളില്‍ കാണാം.ചോളരാജക്കന്മാര്‍ സ്ഥാപിച്ചതാണ് ആദ്യകാല ക്ഷേത്രം എന്നാല്‍ ഇപ്പോള്‍ കാണുന്ന ക്ഷേത്രം 16 നൂറ്റാണ്ടില്‍ നായക് വംശജര്‍ നിര്‍മ്മിച്ചതാണെന്ന് ചരിത്രഗവേഷകര്‍ പറയുന്നു.പുലര്‍ച്ചെ ആറ് മണിമുതല്‍ രാത്രി 8.30 വരെ തുറന്നിരിക്കുന്ന ഇവിടെയാണ് ശിവനെ വിവാഹം കഴിക്കാന്‍ പാര്‍വ്വതി ദേവി തപസനുഷ്ടിച്ചതെന്നും കഥകളുണ്ട്‌