യൂടുബില്‍ വ്യാജന്മാര്‍ ഔട്ട്‌

യൂട്യൂബില്‍ വിവാദ വീഡിയോകളും വ്യാജ വീഡിയോകളും പ്രചരിക്കുന്നതില്‍ പരിഹാരം കണ്ടെത്തി യൂട്യൂബ് പല വിഷയങ്ങളും യൂട്യൂബില്‍ തിരയുമ്പോള്‍ ആദ്യം കിട്ടുന്നത് വിവാദ വീഡിയോകളായിരിക്കും. പലതും ഏതോ വ്യക്തികള്‍ അപ്‌ലോഡ് ചെയ്യുന്ന വ്യാജ വീഡിയോകളാകാനും സാധ്യതയുണ്ട്. ഈ വിഷയത്തിന് പരിഹാരം തേടുകയായിരുന്നു യൂട്യൂബ്. അമേരിക്കയിലെ ലാസ് വേഗസ് വെടിവെപ്പുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് നടപടി വേഗത്തിലാക്കിയത്.