ഷവോമിയുടെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ടാബ്‌ലെറ്റ് വരുന്നു

ഷവോമിയുടെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ടാബ്‌ലെറ്റ് വരുന്നു ടെക്‌നോളജി രംഗത്തെ അണിയറ രഹസ്യങ്ങള്‍ പുറത്തുവിട്ട് ശ്രദ്ധേയനായ ഇവാന്‍ ബ്ലാസ് ആണ് ഈ വിവരവും പുറത്തുവിട്ടത് ചൈനീസ് ബ്രാന്റായ ഷവോമി മടക്കാന്‍ സാധിക്കുന്ന സ്‌ക്രീനുള്ള ടാബ്‌ലെറ്റ് നിര്‍മിക്കാനുള്ള അണിയറ ശ്രമങ്ങള്‍ നടത്തുന്നതായി വിവരം. ഒരു ടാബ്ലെറ്റിന്റെ വീഡിയോ ആണ് ഈ വിവരം പുറത്തുവിട്ടത്‌. ടാബ് ലെറ്റ് മടക്കുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ രൂപത്തിലേക്ക് മാറുന്നതും ഉപയോഗിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ടെക്‌നോളജി രംഗത്തെ അണിയറ രഹസ്യങ്ങള്‍ പുറത്തുവിട്ട് ശ്രദ്ധേയനായ ഇവാന്‍ ബ്ലാസ് ആണ് ഈ വിവരവും പുറത്തുവിട്ടത്. വീഡിയോയില്‍ കാണുന്ന ഉപകരണത്തില്‍ ഷവോമി ആപ്പുകളും, നിരവധി ചൈനീസ് ആപ്പുകളും കാണാം. വാര്‍ത്തയെ കുറിച്ച് ഷവോമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ഉപകരണങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്ന സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ഒരു കമ്പനികൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു. നവംബറില്‍ ഫോള്‍ഡബിള്‍ സ്‌ക്രീനുമായെത്തുന്ന ഗാലക്‌സി ടെന്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. മടക്കാന്‍ സാധിക്കുന്ന സ്‌ക്രീനുമായെത്തുന്ന ലോകത്തെ ആദ്യ ഫോണ്‍ ആണ് ഇത് എന്ന് സാംസങ് അവകാശപ്പെടുന്നു.സ്മാര്‍ട്‌ഫോണുകളും ടാബ്ലെറ്റും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതാ് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ എന്ന ആശയം. ഒപ്പം സ്മാര്‍ട് ഫോണ്‍ രൂപകല്‍പനയില്‍ വിപ്ലവകരമായ മാറ്റത്തിനും അത് തുടക്കമിടും. ഈ വര്‍ഷം തന്നെ അങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം.