ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഇ-കൊമേഴ്സ് വെബ്സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴിയാണ് 'ഏലാരി നാനോഫോണ്‍ സി' വില്‍ക്കുന്നത്. അടിസ്ഥാന ഫീച്ചറുകളുള്ള ഫോണിന്റെ ഇന്ത്യയിലെ വില 3,940 രൂപയാണ്.ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഫോണ്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളില്‍ ലഭ്യമാണ്. ചെറിയ ഹാന്‍ഡ്സെറ്റ് സ്റ്റൈലിഷ്, ആന്റിസ്മാര്‍ട്ട്, അല്‍കോംപാക്റ്റ് മൊബൈല്‍ ഫോണ്‍ ആണെന്നും കമ്പനി അവകാശപ്പെടുന്നു.