ഗ്രൂപ്പ്  അത്ര സേഫ് അല്ലേ

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വലിയ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുകയാണ് ജര്‍മന്‍ ഗവേഷകര്‍ എന്നാല്‍ വാര്‍ത്ത നിഷേധിച്ച് വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് രംഗത്തെത്തി അഡ്മിന്റെ അനുവാദം കൂടാതെ ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് റൗര്‍ സര്‍വകലാശാലയിലെ എന്‍ക്രിപ്‌റ്റോഗ്രഫര്‍മാരുടെ സംഘം കണ്ടെത്തിയത്. സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുണ്ടായത്. ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷാ ക്രമീകരണം മറികടക്കുന്നതെന്നും അനധികൃതമായി സെര്‍വറിന്റെ നിയന്ത്രണം ലഭിക്കുന്ന ആള്‍ക്ക് ഗ്രൂപ്പിലെ ഏതു സന്ദേശവും ബ്ലോക്ക് ചെയ്യാനും സന്ദേശങ്ങള്‍ വഴിതിരിച്ചുവിടാനും സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു