ഇനി മിമോ യുഗം

മൊബൈല്‍ സേവന ദാതാക്കള്‍ 5ജി യുദ്ധത്തിന് തുടക്കമിടുന്നു ഇതിനായി മിമോ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു രാജ്യത്ത് 4ജിയുടെ അലയൊലികള്‍ അടങ്ങും മുമ്പേ, മൊബൈല്‍ സേവന ദാതാക്കള്‍ 5ജി യുദ്ധത്തിന് തുടക്കമിടുന്നു. ഇതിനായി മിമോ സാങ്കേതിക വിദ്യയാണ് മൊബൈല്‍ കമ്പനികള്‍ അവതരിപ്പിക്കുന്നത്.എയര്‍ടെല്ലാണ് ഈ സാങ്കേതിക വിദ്യ ആദ്യം പ്രഖ്യാപിച്ചതെങ്കിലും, ഇപ്പോളിതാ രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ തുടങ്ങിയവരെല്ലാം മിമോയിലേക്ക് കടക്കാനൊരുങ്ങുകയാണ്. 4 ജി നെറ്റ്വര്‍ക്കില്‍ തന്നെ നിലവിലുള്ളതില്‍ നിന്നും അഞ്ച് മുതല്‍ ഏഴ് ഇരട്ടിയോളം അധികം വേഗതയിലാണ് മിമോ സാങ്കേതിക വഴിയുള്ള ഡാറ്റാ വേഗത.