വിവോ വി9 പ്രോ വിപണിയിലെത്തി

വിവോ വി9 പ്രോ വിപണിയിലെത്തി 19,990 രൂപയാണ് വില വിവോയുടെ വി സീരിയസ് വിഭാഗത്തിലെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ വിവോ വി9 പ്രോ വിപണിയിലെത്തി. മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ നോയിഡയിലെ പ്ലാന്റില്‍ നിര്‍മ്മിച്ച ഫോണ്‍ തികച്ചും ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ഫോണ്‍ ആണ്.വിപണിയില്‍ കറുപ്പ് നിറത്തിലെത്തുന്ന വിവോ വി9 പ്രോയുടെ വില 19,990 രൂപയാണ്. ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക വിലയായ 17,990 രൂപക്ക് വി9 പ്രോ സ്വന്തമാക്കാം. പ്രത്യേകത മികച്ച ഫോട്ടോഗ്രാഫി അനുഭവമാണ് വി9 പ്രോ നല്‍കുന്നത് . 13+2മെഗാപിക്സല്‍ ഡ്യൂവല്‍ റിയര്‍ ക്യാമറയും 16എം പി സെല്‍ഫി ക്യാമറയും മികച്ച ഫോട്ടോഗ്രാഫി അനുഭവം സാധ്യമാക്കുന്നു. അള്‍ട്രാ എച്ച്‌ഡി , ഡിഒസി പ്രൊഫെഷണല്‍, സ്ലോ,ടൈം ലാപ്സ് ഫോട്ടോഗ്രാഫി, ക്യാമറ ഫില്‍റ്റര്‍, ലൈവ് ബൊക്കെ എച്ച്‌ഡിആര്‍, ഫേസ് ബ്യുട്ടി, പനോരമ, പാം ക്യാപ്ചര്‍, ജന്‍ഡര്‍ ഡിറ്റക്ഷന്‍, ഫ്ളാഷ്, എആര്‍ സ്റ്റിക്കറുകള്‍ തുടങ്ങിയ നിരവധി പ്രത്യേകതകളും പിന്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.