നിലപാട് കടുപ്പിച്ച് ട്രായ്

ടെലികോം നെറ്റ്വര്‍ക്കുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഉപയോക്താക്കളുടെ വിവരങ്ങളുടെ (User Data) ഉടമസ്ഥാവകാശം, സ്വകാര്യത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത്, ആവശ്യമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്യം.ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഉടമസ്ഥാവകാശം യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് എന്നതാണ് പ്രധാന ചര്‍ച്ചാവിഷയമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറഞ്ഞു. ഉപഭോക്തൃ വിവരങ്ങളുടെ (User data) സുരക്ഷയില്‍ ടെലികോം സ്ഥാപനങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു